ദളപതി വിജയ് നായകനായ ഗോട്ട് എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ആഗോള റിലീസായി എത്തിയത്. വെങ്കട് പ്രഭു രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് കേരളത്തിൽ വിതരണം ചെയ്തത്. കേരളത്തിലെ 700 -ലധികം സ്‌ക്രീനുകളിൽ ആദ്യ ദിനം 4000 – ലധികം ഷോകളാണ് ആദ്യ ദിവസം ഈ ചിത്രം കേരളത്തിൽ കളിച്ചത്.
ഇപ്പോഴിതാ, ട്രേഡ് അനലിസ്റ്റുകൾ പുറത്ത് വിടുന്ന കണക്കുകൾ പ്രകാരം ആദ്യ ദിനം ഈ ചിത്രം കേരളത്തിൽ നിന്ന് നേടിയത് 5 കോടി 80 ലക്ഷം രൂപയാണ്. ആറ് കോടി ഗ്രോസ് ഗോട്ട് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, സമ്മിശ്ര പ്രതികരണം മൂലം അതിനു സാധിച്ചില്ല. ലിയോ, കെ ജിഫ് 2 , ഒടിയൻ, മരക്കാർ, ബീസ്റ്റ്, ലൂസിഫർ, സർക്കാർ, ഭീഷ്മപർവം, ടർബോ എന്നിവയാണ് ഇതിനു മുൻപ് ആറ് കോടിക്ക് മുകളിൽ കേരളത്തിൽ നിന്നും ആദ്യ ദിന ഗ്രോസ് നേടിയ ചിത്രങ്ങൾ. ഇതിൽ ലിയോ ആദ്യ ദിനം 12 കോടിയും, കെജിഎഫ് 2 , ഒടിയൻ എന്നിവ ആദ്യ ദിനം 7 കോടിക്ക് മുകളിലും നേടിയ ചിത്രങ്ങളാണ്.
എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്ന് നിർമ്മിച്ച ഗോട്ടിൽ വിജയ് ഇരട്ട വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
This website uses cookies.