വിജയ് ചിത്രം ‘ ലിയോ’ യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആകാംക്ഷഭരിതമായ കാത്തിരിപ്പിനിടയിൽ സന്തോഷം ഇരട്ടിയാക്കുന്ന പുതിയ വാർത്തകളാണ് ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ലോകേഷ് കനകരാജ് – വിജയ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മുന്‍ ചിത്രമായ ‘മാസ്റ്റര്‍ ‘ ബോക്സ് ഓഫീസില്‍ ഹിറ്റ് ആയതിനാല്‍ ലിയോയ്ക്കും അത്രയധികം അമിത പ്രതീക്ഷയാണ് പ്രേക്ഷകർ നൽകുന്നത്. ഒക്ടോബര്‍ 19 നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രി റിലീസ് ബിസിനസ്സുമായി ബന്ധപ്പെട്ട വാർത്തകളാണ് തെന്നിന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 120 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സിന് ലിയോയുടെ ഡിജിറ്റൽ റൈറ്സ് സ്വന്തമാക്കിയത്. ഡിജിറ്റല്‍, സാറ്റലൈറ്റ്, ഓഡിയോ അവകാശങ്ങള്‍ റെക്കോര്‍ഡ് വിലയ്ക്ക് വിറ്റുപോയതിന് പിന്നാലെ പ്രീ റിലീസ് കേരള അവകാശം 16കോടി രൂപയ്ക്കും വിദേശത്ത് 60 കോടി രൂപയ്ക്കും വാങ്ങിയതായി വാർത്തകൾ പുറത്തുവരുന്നു. ചിത്രം തമിഴ്നാട്ടിൽ 100 കോടിയിൽ അധികമാണ് ബിസിനസ് പ്രതീക്ഷിക്കുന്നത്. തെലുങ്ക് സംസ്ഥാനങ്ങളിലും കർണാടകയിലും നിന്നുമായി 20 കോടിയിലും 25 കോടിയിലും അധികം ബിസിനസ് നേടിയെടുക്കുമെന്നും അഭിപ്രായപ്പെടുന്നുണ്ട്. മൊത്തം കണക്കുകൂട്ടലുകൾ പരിശോധിച്ചാൽ 500 കോടിയ്ക്കടുത്ത് ചിത്രം ബിസിനസ് നടത്തുമെന്നാണ് വിലയിരുത്തൽ.
തൃഷ അര്ജുന് സര്‍ജ, ഗൗതം മേനോന്, മാത്യു തോമസ്, പ്രിയ ആനന്ദ്, മന്‍സൂര്‍ അലി ഖാന് തുടങ്ങി വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട് . സെവന് സ്ക്രീന്‍ സ്റ്റുഡിയോയും ദി റൂട്ടും ചേര്‍ന്നാണ് ലിയോ നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.