തമിഴകത്തെ മാത്രമല്ല, ഇന്നത്തെ തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളാണ് ദളപതി വിജയ്. കുറച്ചു ദിവസം മുൻപ് തന്റെ ജന്മദിനം ആഘോഷിച്ച വിജയ്, തന്റെ പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും കൂടി പുറത്തു വിട്ടിരുന്നു. നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ബീസ്റ്റ് എന്ന ചിത്രമാണ് വിജയ്‌യുടെ അടുത്ത റിലീസ്. ഇന്ത്യക്കു അകത്തും പുറത്തും വമ്പൻ ആരാധക വൃന്ദമുള്ള താരമാണ് വിജയ്. എന്നാൽ വിജയ്ക്കും ഇതുപോലെ ഒരു താരത്തോട് വലിയ ആരാധന ഉണ്ടെന്ന കാര്യം ഇപ്പോൾ ഒരു സഹതാരം വെളിപ്പെടുത്തുകയാണ്. മാസ്റ്റർ എന്ന ലോകേഷ് കനകരാജ് ചിത്രത്തിൽ വിജയ്‌യുടെ നായികാ വേഷം ചെയ്ത മലയാളി താരം മാളവിക മോഹനൻ ആണ് ഈ കാര്യം തുറന്നു പറയുന്നത്. ബോളിവുഡ് താരം ടൈഗർ ഷെറോഫ് ആണ് വിജയ് ഏറെ ഇഷ്ട്ടപ്പെടുന്ന ആ നടൻ എന്ന് മാളവിക പറയുന്നു.
മുംബൈയില്‍ നടന്ന ബാഗി 3 യുടെ സ്‌ക്രീനിംഗിനിടെയാണ് താന്‍ ഇത് മനസിലാക്കിയത് എന്നും, ചിത്രത്തില്‍ ടൈഗറിന്റെ ഇന്‍ട്രോ സീനില്‍ വിജയ് തലൈവാ എന്നു ആര്‍പ്പുവിളിച്ചുവെന്നും മാളവിക വെളിപ്പെടുത്തുന്നു. ആക്ഷൻ രംഗങ്ങൾക്കും നൃത്തത്തിനും പേര് കേട്ട നടനാണ് ടൈഗർ ഷെറോഫ്. വിജയ് എന്ന നടനും ഏറെ ആരാധകർ ഉള്ളത് അദ്ദേഹത്തിന്റെ ആക്ഷൻ, നൃത്ത രംഗങ്ങളാൽ ആണ്. ഏതായാലും വിജയ്ക്ക് ഈ ബോളിവുഡ് യുവ താരത്തെ വലിയ ഇഷ്ടമാണെന്നു തന്റെ അനുഭവം സാക്ഷ്യമാക്കി മാളവിക പറയുന്നു. മലയാളത്തിൽ മോഹൻലാൽ, ദിലീപ് എന്നിവരെയാണ് തനിക്കു കൂടുതൽ ഇഷ്ടമെന്ന് പറഞ്ഞിട്ടുള്ള വിജയ് മോഹൻലാലിനൊപ്പം തമിഴിൽ ജില്ലാ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.