ഇന്ന് തമിഴകത്തെ ഏറ്റവും വലിയ സൂപ്പർ താരമാണ് ദളപതി വിജയ്. തമിഴ് നാട് രാഷ്ട്രീയവും സിനിമയും തമ്മിൽ വളരെയധികം ബന്ധപെട്ടു കിടക്കുന്നത് കൊണ്ട് തന്നെ വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുമോ എന്നതും അവിടുത്തെ ഒരു വലിയ ചർച്ച ആണ്. ഈ വിഷയത്തിൽ വിജയ്‌യുടെ കുടുംബത്തിൽ തന്നെ വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ള കാര്യങ്ങൾ പുറത്തു വന്നിരുന്നു. പ്രധാനമായും വിജയ്‌യുടെ അച്ഛനും വിജയ്‍യും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വലിയ രീതിയിൽ പുറത്തു വന്നിട്ടുള്ളതു. എസ് എ ചന്ദ്രശേഖർ ആണ് വിജയ്‌യുടെ അച്ഛൻ. തമിഴ് സിനിമയിൽ സംവിധായകൻ, രചയിതാവ്, നിർമ്മാതാവ്, നടൻ എന്നീ നിലകളിൽ ഒക്കെ ജോലി ചെയ്തു പ്രശസ്തനായ വ്യക്തിയാണ് ചന്ദ്രശേഖർ.
അദ്ദേഹം ഇപ്പോൾ ആത്മകഥ എഴുതാൻ പോവുകയാണ് എന്നും യുട്യൂബ് വിഡിയോയായാണ് ആത്മകഥ പുറത്തിറക്കുന്നത് എന്ന റിപ്പോർട്ടുകളുമാണ് പുറത്തു വരുന്നത്. യാര് ഇന്ത എസ്എഎസി എന്ന യുട്യൂബ് ചാനലില്‍ കൂടി വിജയ് എന്ന താരബിംബത്തിനു പിന്നിലുള്ള എല്ലാ കഥകളും വെളിപ്പെടുത്തും എന്നാണ് അദ്ദേഹം പറയുന്നത്. മനോരമ ന്യൂസിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. വിജയ്‌യുമായുള്ള പിണക്കത്തെ കുറിച്ചും തുറന്നു പറയും എന്ന് കൂട്ടിച്ചേർത്ത അദ്ദേഹം, രാഷ്ട്രീയപ്രവേശന വിഷയത്തില്‍ ഒടുവില്‍ വിജയ് തന്റെ നിലപാടിനൊപ്പമെത്തിയോ എന്ന കാര്യം വിജയ്‌യോടു ആണ് ചോദിക്കേണ്ടത് എന്നും പറയുന്നു. തന്റെ ഭാര്യ, മകന്‍, താൻ അവതരിപ്പിച്ച അഭിനേതാക്കൾ, സിനിമകള്‍ ഇതിനെക്കുറിച്ചൊക്കെ തുറന്നു സംസാരിക്കും എന്നാണ് അദ്ദേഹം പറയുന്നത്. ഈ അടുത്തിടെ നടന്ന സൺ ടിവി അഭിമുഖത്തിൽ അച്ഛൻ എന്നാൽ കുടുംബത്തിന്റെ വേര് ആണെന്നും നമ്മുടെ മുന്നിൽ കാണാൻ കഴിയുന്ന ദിവസം ആണെന്നുമാണ് വിജയ് പറഞ്ഞത്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്‌റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
This website uses cookies.