ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റ് ഏപ്രിൽ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുന്നത്. ഇതിലെ ഗാനങ്ങൾ, ഇതിന്റെ ട്രൈലെർ എന്നിവ ഇപ്പോൾ തന്നെ വമ്പൻ ഹിറ്റാണ് എന്നത് കൊണ്ട് തന്നെ വലിയ ഹൈപ്പ് ആണ് ഈ ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. മാത്രമല്ല വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും ഈ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രത്തിന് കുവൈത്തിൽ വിലക്ക് ഏർപ്പെടുത്തിരിക്കുകയാണ് അവിടുത്തെ സെൻസർ ബോർഡ്. എന്തുകൊണ്ടാണ് ചിത്രം രാജ്യത്ത് നിരോധിച്ചതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല. വയലൻസും അതുപോലെ പാകിസ്ഥാൻ മന്ത്രിയെ വിജയ് കഥാപാത്രം തട്ടിക്കൊണ്ടു പോകുന്ന രംഗങ്ങളും ചിത്രത്തിൽ ഉണ്ടെന്നും, അതുകൊണ്ടാണ് വിലക്ക് എന്നും സ്ഥിതീകരിക്കാത്ത വിവരങ്ങൾ വരുന്നുണ്ട്. നേരത്തെ തമിഴ് ചിത്രമായ എഫ് ഐ ആറും കുവൈത്തിൽ വിലക്കിയിരുന്നു.
പ്രശസ്ത ട്രെയ്ഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ബീസ്റ്റിന്റെ കുവൈറ്റ് വിലക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം സൺ പിക്ചേഴ്സ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഈ സ്റ്റൈലിഷ് മാസ്സ് ചിത്രത്തിന് കാമറ ചലിപ്പിച്ചത് മനോജ് പരമഹംസയും എഡിറ്റിംഗ് നിർവഹിച്ചത് ആർ നിർമ്മലും ആണ്. പൂജ ഹെഗ്‌ഡെ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും അഭിനയിച്ചിരിക്കുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ ആക്ഷനൊപ്പം കോമെഡിക്കും പ്രാധാന്യം ഉണ്ടെന്നാണ് സൂചന.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.