തമിഴ് സൂപ്പർ താരമായ, ആരാധകർ ദളപതി എന്നു അഭിസംബോധന ചെയ്യുന്ന നടൻ വിജയിനെ വാനോളം പ്രശംസിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് നിര്‍മാതാവും എഴുത്തുകാരിയുമായ അഭിരാമി രാമനാഥന്‍. നെല്‍സണ്‍ സംവിധാനം ചെയ്ത ബീസ്റ്റ് എന്ന വിജയ് ചിത്രം ഈ കഴിഞ്ഞ ഏപ്രിൽ പതിമൂന്നിന് ആണ് റിലീസ് ചെയ്തത്. സണ് പിക്ചേഴ്‌സ് ആണ് ഈ ചിത്രം നിർമ്മിച്ചത്. സമ്മിശ്ര പ്രതികരണം ലഭിച്ച ഈ ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച കലക്ഷൻ നേടിയിരുന്നു. ഈ ചിത്രത്തെ കുറിച്ച് സംസാരിക്കവെ ആണ് അഭിരാമി രാമനാഥൻ വിജയ്ക്ക് പ്രശംസയുമായി എത്തിയത്. വിജയ് കഠിനാധ്വാനത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണ് എന്നും സിനിമ മോശമായാല്‍ കൂടി ആളുകള്‍ അദ്ദേഹത്തെ ആരാധിക്കുന്നു എന്നും അവർ പറയുന്നു.
വിജയിന് ഓസ്‌കര്‍ ലഭിക്കാനുള്ള പ്രതിഭയുണ്ട് എന്നു പറഞ്ഞ അഭിരാമി രാമനാഥൻ, വിജയിന്റെ ഓസ്‌കര്‍ നേട്ടം തമിഴ് സിനിമയ്ക്ക് അഭിമാനമായിരിക്കും എന്നും കൂട്ടിച്ചേർത്തു. പൂജ ഹെഗ്‌ടെ നായികാ വേഷം ചെയ്ത ബീസ്റ്റിൽ അപർണ ദാസ്, യോഗി ബാബു, ഷൈൻ ടോം ചാക്കോ, സെൽവ രാഘവൻ, അങ്കുർ വികൽ, പുകഴ് തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായി മാറി. ഒരു മാളിൽ ഉള്ള ജനങ്ങളെ മുഴുവൻ മാൾ ഹൈജാക്ക് ചെയ്തു ബന്ദികളാക്കിയ തീവ്രവാദികളിൽ നിന്നും, അവരെ രക്ഷിക്കുന്ന വീരരാഘവൻ എന്ന റോ ഏജന്റ് ആയാണ് വിജയ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് തെലുങ്ക് സംവിധായകൻ വംശി ഒരുക്കി, ദിൽ രാജു നിർമ്മിക്കുന്ന ചിത്രത്തിൽ ആണ്. രശ്മിക മന്ദാന ആണ് ഇതിലെ നായിക.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.