തമിഴ്നാട്ടിൽ വലിയ പ്രതിസന്ധി ഉടലെടുക്കുകയും പുതിയ പാർട്ടികൾ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തൽ പ്രസക്തിയുള്ളതാവുന്നത്. തമിഴ് സൂപ്പർതാരം ദളപതി വിജയുടെ പിതാവ് എസ്.എ ചന്ദ്രശേഖറാണ് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. വിജയ് തീർച്ചയായും രാഷ്ട്രീയത്തിലേക്ക് എത്തുമെന്നാണ് പിതാവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. കമൽഹാസനും രജനീകാന്തും പോലെ തമിഴിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങൾ അവരുടെ പാർട്ടിയുമായി രംഗത്തെത്തിയിരിക്കുന്ന സമയത്ത് തന്നെ വിജയ്യും രാഷ്ട്രീയത്തിൽ ഉടനെ എത്താനുള്ള സാധ്യത വളരെ വിരളമാണെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും വൈകിയാണെങ്കിലും വിജയ് തീർച്ചയായും എത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി.
ജയലളിതയുടെ മരണത്തോടു കൂടിയാണ് തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. പ്രതിസന്ധി തമിഴ് സിനിമയും വലിയതോതിൽ ബാധിച്ചു. തമിഴ് സിനിമാലോകത്തെ ഏറ്റവും വലിയ സൂപ്പർ താരങ്ങളായ രജനികാന്തും കമൽ ഹാസനും പുതിയ പാർട്ടികളുമായി രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിലാണ് വിജയുടെ രാഷ്ട്രീയപ്രവേശന വാർത്ത ചർച്ചയാവുന്നത്. കമൽഹാസനും രജനീകാന്തും ഒന്നിച്ചു നിന്നാൽ തീർച്ചയായും വിജയിക്കുമെന്നും. അല്ലെങ്കിൽ പഴയ പാർട്ടികൾ തന്നെ അധികാരത്തിലെത്തുമെന്നും പിതാവ് ചന്ദ്രശേഖർ പറയുകയുണ്ടായി. നാളെയ തീർപ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു വിജയ് സിനിമയിൽ അരങ്ങേറിയത് ആദ്യചിത്രം പരാജയപ്പെട്ടുവെങ്കിലും വിജയ് ശക്തമായി തിരിച്ചു വരുമെന്ന് ഉറപ്പായിരുന്നു അതുപോലെതന്നെയാണ് രാഷ്ട്രീയത്തിന്റെ കാര്യത്തിലും അദ്ദേഹം തുറന്ന് പറഞ്ഞു. നിർമ്മാതാവും സംവിധായകനുമായ ചന്ദ്രശേഖർ തന്നെയായിരുന്നു വിജയ്യുടെ അരങ്ങേറ്റ ചിത്രം സംവിധാനം ചെയ്തതും. മുൻപ് തമിഴ് സൂപ്പർ താരം അജിത്തും രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്സ്' എന്ന ചിത്രത്തിന്റയെ ഗ്ലിമ്പ്സ് വീഡിയോ…
This website uses cookies.