[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഗോട്ടിൽ ട്രിപ്പിൾ റോളിൽ ദളപതി വിജയ്?; ആകാംഷയോടെ ആരാധകർ

ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പർ ഹിറ്റ് സംവിധായകൻ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗ്രെയ്റ്റസ്റ്റ് ഓഫ് ഓൾ ടൈം അഥവാ ഗോട്ട്. അച്ഛനും മകനുമായി വിജയ് ഇരട്ട വേഷത്തിലാണ് ഈ ചിത്രത്തിലെത്തുന്നതെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തു വരികയും, അത് കാണിക്കുന്ന പോസ്റ്ററുകൾ വരെ റിലീസ് ചെയ്യുകയും ചെയ്തിരുന്നു. എന്നാലിപ്പോഴിതാ പ്രശസ്ത തമിഴ് സിനിമാ സംവാദ പ്ലാറ്റ്‌ഫോമായ വളൈ പേച്ചിൽ നിന്ന് പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച്, ഈ ചിത്രത്തിൽ ദളപതി വിജയ്‌യെ മൂന്നു വേഷങ്ങളിൽ കാണാൻ സാധിക്കും. ഇതിനു മുൻപ് വിജയ് ട്രിപ്പിൾ റോൾ അവതരിപ്പിച്ചത് ആറ്റ്ലി സംവിധാനം ചെയ്ത മെർസൽ എന്ന ചിത്രത്തിലാണ്. എ ജി എസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ഗോട്ടിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

സയൻസ് ഫിക്ഷൻ എന്റർടെയ്നർ ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെഅവസാന ഘട്ട ചിത്രീകരണമാണ് ഇപ്പോൾ നടക്കുന്നത്. മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ്, പ്രശാന്ത്, അജ്മൽ അമീർ, പ്രഭുദേവ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, അരവിന്ദ് ആകാശ് എന്നിവർ ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. സെപ്റ്റംബർ അഞ്ചിനാണ് ഗോട്ട് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. സംവിധായകൻ വെങ്കട് പ്രഭുവിനൊപ്പം കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് സിദ്ധാർത്ഥ നൂനിയും സംഗീതമൊരുക്കുന്നത് യുവാൻ ശങ്കർ രാജയുമാണ്. വെങ്കട് രാജനാണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഈ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ ഇതിനോടകം പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.