ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പർ ഹിറ്റ് സംവിധായകൻ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗ്രെയ്റ്റസ്റ്റ് ഓഫ് ഓൾ ടൈം അഥവാ ഗോട്ട്. അച്ഛനും മകനുമായി വിജയ് ഇരട്ട വേഷത്തിലാണ് ഈ ചിത്രത്തിലെത്തുന്നതെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തു വരികയും, അത് കാണിക്കുന്ന പോസ്റ്ററുകൾ വരെ റിലീസ് ചെയ്യുകയും ചെയ്തിരുന്നു. എന്നാലിപ്പോഴിതാ പ്രശസ്ത തമിഴ് സിനിമാ സംവാദ പ്ലാറ്റ്‌ഫോമായ വളൈ പേച്ചിൽ നിന്ന് പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച്, ഈ ചിത്രത്തിൽ ദളപതി വിജയ്‌യെ മൂന്നു വേഷങ്ങളിൽ കാണാൻ സാധിക്കും. ഇതിനു മുൻപ് വിജയ് ട്രിപ്പിൾ റോൾ അവതരിപ്പിച്ചത് ആറ്റ്ലി സംവിധാനം ചെയ്ത മെർസൽ എന്ന ചിത്രത്തിലാണ്. എ ജി എസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ഗോട്ടിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
സയൻസ് ഫിക്ഷൻ എന്റർടെയ്നർ ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെഅവസാന ഘട്ട ചിത്രീകരണമാണ് ഇപ്പോൾ നടക്കുന്നത്. മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ്, പ്രശാന്ത്, അജ്മൽ അമീർ, പ്രഭുദേവ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, അരവിന്ദ് ആകാശ് എന്നിവർ ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. സെപ്റ്റംബർ അഞ്ചിനാണ് ഗോട്ട് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. സംവിധായകൻ വെങ്കട് പ്രഭുവിനൊപ്പം കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് സിദ്ധാർത്ഥ നൂനിയും സംഗീതമൊരുക്കുന്നത് യുവാൻ ശങ്കർ രാജയുമാണ്. വെങ്കട് രാജനാണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഈ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ ഇതിനോടകം പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഉണ്ണി മുകുന്ദൻ നായകനായി എത്തിയ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
മലയാളത്തിൻ്റെ യുവ സൂപ്പർതാരം പൃഥ്വിരാജ് ഇപ്പൊൾ തൻ്റെ വിലായത്ത് ബുദ്ധ എന്ന ചിത്രം തീർക്കുന്ന തിരക്കിലാണ്. ഇതിന് ശേഷം രാജമൗലി…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി (എക്സ്ട്രാ ഡീസന്റ്) സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ തന്റെ ലുക്കിനെ…
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണയും ആദ്യമായ് നായകനും നായികയുമായ് എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ…
This website uses cookies.