ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഷേധവും സമരവും ഇന്ന് ഉടലെടുക്കുന്നത് തമിഴ് നാട്ടിലാണ്. അടുത്തിടെ തമിഴ് നാട്ടിലെ ജനതകളെ ഇളക്കി മറിച്ച സംഭവമാണ് തൂത്തുകൊടി സ്റ്റർലൈറ്റ് പ്ലാന്റ് പ്രൊട്ടസ്റ്റ്. കുറേപേരെ അന്യായമായി കൊല്ലുകയും അനേകം കുടുംബങ്ങളെ അനാഥരാക്കിയ ഈ ദുരന്തം തമിഴ് നാടിന്റെ ചരിത്രത്തിൽ തന്നെ എന്നും മായാത്ത കറയായി അവശേഷിക്കും. അനേകം രാഷ്ട്രീയ പ്രവർത്തകരും സിനിമ നടന്മാരും പ്രതിഷേധത്തിൽ മരിച്ച കുടുംബങ്ങളെ സഹായിച്ചപ്പോൾ മറ്റ് ചിലർ രാഷ്ട്രീയം കൂട്ടിക്കലർത്തി പൂർണമായും അവരെ ഒഴുവാക്കി. തമിഴകത്തിന്റെ ദളപതി വിജയ് ഇന്നലെ രാത്രി തൂത്തുകുടിയിൽ പ്രതിഷേധത്തിൽ മരണപ്പെട്ട വ്യക്‌തികളുടെ കുടുംബങ്ങളെ കാണാൻ വന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.
വിജയ്‌യുടെ വരവിനെ കുറിച്ചു യാതൊരു മീഡിയാസിനും ഒരു വിവരവും ലഭിച്ചിരുന്നില്ല. അദ്ദേഹം ഒരു ബൈക്കിൽ ഹെൽമറ്റും ധരിച്ചാണ് ഓരോ വീടും സന്ദർശിച്ചത്. എന്നാൽ ചില ആളുകൾ തങ്ങളുടെ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരന്നിരിക്കുന്നത്. ഓരോ ലക്ഷം രൂപ വീതമാണ് ഓരോ കുടുംബങ്ങൾക്കും വിജയ് നൽകിയത്. ഭാസ്‌കർ , തങ്കയാ , ദീന , സ്നോലിൻ , ക്ലിസ്റ്റോൻ , തലമുത്തു എന്നിവരുടെ വീടുകളിലാണ് വിജയ് പ്രധാനമായും കൂടുതൽ സമയം ചെലവഴിച്ചത്. വിജയ്‌യുടെ ഈ പ്രവർത്തി തമിഴ് നാടിനെ ഒന്നാകെ ഇളക്കി മറിച്ചിരിക്കുകയാണ്. തന്റെ നാട്ടിൽ നടക്കുന്ന ഒട്ടുമിക്യ സമൂഹിക പ്രവർത്തനങ്ങളിലും പങ്കെടുക്കാനും മറ്റുള്ളവരെ സഹായിക്കാനും ദളപതി വിജയ് എന്നും മുന്നിൽ തന്നെയാണ്
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.