കോളിവുഡിലെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് വിജയ് തന്റെ 68 മത്തെ ചിത്രവും സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചു. ‘ദളപതി 68 ‘എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോളിവുഡ് മാധ്യമങ്ങൾ ആഘോഷിക്കുന്നതും വിജയ് യുടെ ഏറ്റവും പുതിയ പ്രൊജക്ടിനെ കുറിച്ചാണ്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രതിഫലമാണ് പുതിയ ചിത്രത്തിന് വാങ്ങിക്കുകയെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോഴിതാ ഔദ്യോഗികമായി വിജയ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ചിത്രത്തിൻറെ രചന നിർവഹിക്കുന്നത് വെങ്കിട് പ്രഭു തന്നെയാണ്. എ ജി എസ് എൻറർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്.
വിജയ് ഇതുവരെ ചെയ്യാത്തൊരു കഥാപാത്രമാകും പുതിയ ചിത്രത്തിലൂടെ ഒരുക്കുകയെന്ന് സംവിധായകൻ അടുത്തിടെ ഒരു അഭിമുഖത്തിലൂടെ അറിയിച്ചിരുന്നു. ആക്ഷനും മാസും റൊമാന്‍സും എല്ലാം ഒത്തിണങ്ങുന്ന കഥാപാത്രമായിരിക്കും പ്രേക്ഷകർക്കു മുന്നിൽ ഒരുക്കുന്നതെന്ന് സംവിധായകൻ അഭിമുഖത്തിലൂടെ കൂട്ടിച്ചേർത്തിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളറിയാൻ ആരാധകർക്കും ആകാംക്ഷയാണ്. നാഗ ചൈതന്യ നായകനായ ‘കസ്റ്റഡി ‘യാണ് വെങ്കട് പ്രഭുവിന്റെ അണിയറയിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രം. അരവിന്ദ് സ്വാമിയാണ് ചിത്രത്തിൽ പ്രതിനായക വേഷം കൈകാര്യം ചെയ്തത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.