[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പോക്കിരിയിലെ ദളപതിയുടെ കിടിലൻ നൃത്ത ചുവടുകൾ മാസ്റ്ററിലും കാണാം; ആവേശത്തോടെ ആരാധകർ

ദളപതി വിജയ് ആരാധകർ വളരെ ആവേശത്തിലാണിപ്പോൾ. കൊറോണ ഭീതിക്കിടെ തങ്ങളുടെ നായകന്റെ പുതിയ ചിത്രം മാസ്റ്ററിന്റെ റിലീസ് വൈകുമോ എന്ന ആശങ്ക ഉണ്ടെങ്കിലും മാസ്റ്റർ എന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും അവരെ ആവേശം കൊള്ളിക്കുകയാണ്. ഈ ചിത്രത്തിന്റെ ഇതുവരെ റിലീസ് ചെയ്ത പോസ്റ്ററുകൾ, വിജയ് പാടിയ കുട്ടി സ്റ്റോറി എന്ന പാട്ട് എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ഇപ്പോഴിതാ ഇന്ന് റിലീസ് ചെയ്ത ഇതിലെ വാത്തി കമിങ് എന്ന പുതിയ ഗാനവും സൂപ്പർ ഹിറ്റായി കഴിഞ്ഞു. ഒരു തട്ട് പൊളിപ്പൻ പാട്ടായി ഒരുക്കിയിരിക്കുന്ന ഇതിന്റെ ലിറിക് വീഡിയോ ആണ് പുറത്തു വന്നത്. അതിനോടൊപ്പം കണ്ട ദളപതിയുടെ കുറെയേറെ ഡാൻസ് സ്റ്റെപ്പുകളുടെ സ്റ്റിലും അവരെ ത്രസിപ്പിക്കുകയാണ്. വിജയ് നായകനായ സൂപ്പർ ഹിറ്റ് ചിത്രമായ പോക്കിരിയിലെ വിജയ്‌യുടെ ചില ഗംഭീര സ്റ്റെപ്പുകൾ മാസ്റ്ററിലും താരം ചെയ്യുന്നുണ്ട് എന്ന സൂചനയാണ് ഈ ലിറിക് വീഡിയോ സ്റ്റില്ലുകൾ തരുന്നത്.

റോക്ക് സ്റ്റാർ അനിരുദ്ധ് രവിചന്ദർ ഈണമിട്ട ഈ ചിത്രത്തിലെ പുതിയ ഗാനമാലപിച്ചിരിക്കുന്നതു അനിരുദ്ധ് രവിചന്ദറും ഗാന ബാലചന്ദറും ചേർന്നാണ്. ഗാന ബാലചന്ദർ തന്നെയാണ് ഈ ഗാനത്തിന്റെ വരികളുമെഴുതിയിരിക്കുന്നതു. എക്സ് ബി ക്രിയേറ്റേഴ്സ് എന്ന ബാനറിൽ സേവ്യർ ബ്രിട്ടോ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജാണ്. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിവരും പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ ദളപതി വിജയ്‌ക്കൊപ്പം കേന്ദ്ര കഥാപാത്രമായി മക്കൾ സെൽവൻ വിജയ് സേതുപതിയുമെത്തുന്നുണ്ട്.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

1 month ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

1 month ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

2 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.