[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടനായി മാറി ദളപതി വിജയ്..

ഒട്ടേറെ വമ്പൻ സിനിമാ ഇന്ഡസ്ട്രികൾ ഉള്ള ഇന്ത്യൻ സിനിമയിൽ എല്ലാ ഇന്ഡസ്ട്രികളിലും ഞെട്ടിക്കുന്ന താരമൂല്യമുള്ള നടന്മാരും ഉണ്ട്. മലയാളത്തിൽ മോഹൻലാലും തമിഴിൽ ദളപതി വിജയ്‌യും മുന്നിട്ടു നിൽക്കുമ്പോൾ തെലുങ്കിൽ ഇപ്പോൾ പ്രഭാസും ഹിന്ദിയിൽ സൽമാൻ ഖാനുമാണ് താരമൂല്യത്തിൽ മുന്നിൽ. തമിഴിൽ സൂപ്പർ സ്റ്റാർ രജനികാന്തിനെ വരെ പിന്തള്ളി താരമൂല്യത്തിന്റെ പുതിയ ഉയരത്തിൽ എത്തിയ ദളപതി വിജയ്, ഇപ്പോൾ മറ്റൊരു സ്വപ്നസമാനമായ നേട്ടത്തിൽ കൂടി എത്തി നിൽക്കുകയാണ്. തന്റെ അടുത്ത ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം കിട്ടുന്ന നടനായി മാറാൻ പോവുകയാണ് വിജയ്. 120 കോടി രൂപയാണ് തന്റെ അടുത്ത ചിത്രത്തിന് വേണ്ടി വിജയ് വാങ്ങാൻ പോകുന്ന പ്രതിഫലം എന്നാണ് തമിഴ് മാധ്യമങ്ങൾ പുറത്തു വിടുന്ന റിപ്പോർട്ടുകൾ പറയുന്നത്.

തമിഴിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹം നായകനായ ചിത്രങ്ങൾ മുന്നൂറു കോടിയോളമാണ് ബോക്സ് ഓഫീസ് കളക്ഷനായി നേടുന്നത്. ഇപ്പോൾ വിജയ് അഭിനയിച്ചു കൊണ്ടിരിക്കുന്ന, നെൽസൺ സംവിധാനം ചെയ്യുന്ന ബീസ്റ്റ് എന്ന ചിത്രത്തിൽ, അദ്ദേഹം വാങ്ങിയിരിക്കുന്നത് എൺപതു കോടി രൂപ ആണ്. അതിനു മുൻപ് ചെയ്ത ബിഗിൽ എന്ന ചിത്രത്തിൽ 75 കോടിക്ക് മുകളിൽ ആണ് അദ്ദേഹം വാങ്ങിയ പ്രതിഫലം. നാൾക്കു നാൾ അദ്ദേഹത്തിന്റെ പ്രതിഫലം ഉയരുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ബീസ്റ്റ് പൂർത്തിയാക്കിയ ശേഷം വിജയ് അഭിനയിക്കാൻ പോകുന്നത് തന്റെ അറുപത്തിയാറാമതു ചിത്രത്തിലാണ്. തമിഴ്- തെലുങ്കു ഭാഷകളിൽ ആയി ഒരുക്കാൻ പോകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം പ്രശസ്ത സംവിധായകൻ വംശി ആണ് സംവിധാനം ചെയ്യുക. വമ്പൻ തെലുങ്കു നിർമ്മാതാവായ ദിൽ രാജു ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക. ദർബാർ എന്ന ചിത്രത്തിന് വേണ്ടി 107 കോടി രൂപ പ്രതിഫലം വാങ്ങിയ രജനികാന്ത് ആയിരുന്നു ഇതുവരെ ഈ ലിസ്റ്റിൽ മുന്നിൽ. 

webdesk

Recent Posts

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 weeks ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 weeks ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

1 month ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

2 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

2 months ago

അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; കളങ്കാവൽ ട്രെയ്‌ലർ പുറത്ത്, ചിത്രം നവംബർ 27 ന്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…

3 months ago

This website uses cookies.