മലയാളി പ്രേക്ഷകർ ഈ വർഷം ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ആസിഫ് അലി- ജിസ് ജോയ് ടീം മൂന്നാമതും ഒന്നിച്ച വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രം. ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളീഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ ഇവർ ലക്ഷ്യമിടുന്നതും വിജയങ്ങളുടെ ഹാട്രിക് തന്നെയാണ്. മലയാളത്തിലെ ലക്കി ടീം ആയ ആസിഫ് അലി- ജിസ് ജോയ് കൂട്ടുകെട്ടിനൊപ്പം ഇപ്പോൾ മലയാളത്തിലെ ഭാഗ്യ നായികയായ ഐശ്വര്യ ലക്ഷ്മിയും ഉണ്ട്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ എന്നീ ചിത്രങ്ങൾക്ക് ശേഷം തുടർച്ചയായ നാലാമത്തെ വിജയം നേടിയാണ് ഐശ്വര്യ ലക്ഷ്മി എത്തുന്നത്. ഏതായാലും ഈ ചിത്രത്തിന്റെ ട്രൈലെർ നാളെ റിലീസ് ചെയ്യുകയാണ്.
ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ എ കെ സുനിൽ നിർമ്മിച്ച ഈ ചിത്രത്തിൽ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കർ, സിദ്ദിഖ് , അജു വർഗീസ്, അലെൻസിയർ, ശാന്തി കൃഷ്ണ എന്നിവർ ഈ ചിത്രത്തിന്റെ ഭാഗമാണ്.അരക്കോടിയിലേറെ രൂപയ്ക്കു ഈ ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് വിറ്റു പോയിരുന്നു. ആസിഫ് അലിയുടെ കരിയറിൽ ആദ്യമായാണ് ഒരു ചിത്രത്തിന് ഇത്ര വലിയ തുക ഓവർസീസ് റൈറ്റ്സ് ആയി ലഭിക്കുന്നത്. പ്രിൻസ് ജോർജ് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് റെനഡിവേ ആണ്. കഴിഞ്ഞ വർഷം നൂറു ദിവസം തിയേറ്ററിൽ പ്രദർശിപ്പിച്ചു വമ്പൻ വിജയം നേടിയെടുത്ത ചിത്രമായിരുന്നു ആസിഫ് അലി- ജിസ് ജോയ് ടീമിന്റെ സൺഡേ ഹോളിഡേ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.