മലയാള സിനിമയുടെ പുതിയ തലമുറയിലെ സൂപ്പർ ഹിറ്റ് സംവിധായകനായ ജിസ് ജോയി ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. രണ്ടു സൂപ്പർ ഹിറ്റുകൾക്കു ശേഷം മൂന്നാമതും ജിസ് ജോയ് എത്തുന്നത് ആസിഫ് അലിക്കൊപ്പം തന്നെയാണ് എന്നതാണ് ഈ ചിത്രത്തിന്റെ ആദ്യത്തെ ഹൈലൈറ്റ്. തുടർച്ചയായ നാലാം വിജയം തേടി മലയാളത്തിന്റെ ഭാഗ്യ നായികയായ ഐശ്വര്യ ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും സൂപ്പർ കൂൾ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ഗംഭീര സ്വീകരണമാണ് ഈ പോസ്റ്ററിന് ഇപ്പോൾ ലഭിക്കുന്നത്.
ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രിൻസ് ജോർജ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കുന്നത് റെനഡിവേ ആണ്. കഴിഞ്ഞ വർഷം നൂറു ദിവസം തിയേറ്ററിൽ പ്രദർശിപ്പിച്ചു വമ്പൻ വിജയം നേടിയെടുത്ത ചിത്രമായിരുന്നു ആസിഫ് അലി- ജിസ് ജോയ് ടീമിന്റെ സൺഡേ ഹോളിഡേയ് എന്നത് കൊണ്ട് തന്നെ ഈ കൂട്ടുകെട്ട് ആ മികവ് തുടരും എന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഇവർക്ക് രണ്ടുപേർക്കുമൊപ്പം ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കർ, സിദ്ദിഖ് , അജു വർഗീസ്, അലെൻസിയർ, തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടീം ഫോർ മ്യൂസിക്സ് ആണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.