തമിഴകത്തിന്റെ ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ്ങാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. പൊങ്കൽ റിലീസായി അടുത്ത വർഷം ജനുവരിയിൽ റിലീസ് തീരുമാനിച്ചിരിക്കുന്ന ഈ ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായികാ വേഷം ചെയ്യുന്നത്. ഒരു പക്കാ മാസ്സ് മസാല എന്റെർറ്റൈനെർ ആയൊരുക്കുന്ന ഈ ചിത്രത്തിൽ ഗാനങ്ങൾക്കും ഏറെ പ്രാധാന്യമുണ്ട്. എസ് തമൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ദളപതി വിജയ്‌യും ഒരു ഗാനമാലപിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. താൻ നായകനായ ഒരുപിടി ചിത്രങ്ങളിൽ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള താരമാണ് വിജയ്. അത്കൊണ്ട് തന്നെ വിജയ് വീണ്ടും പാടുന്നു എന്നത് ആരാധകർക്ക് ആവേശം നൽകുന്ന വാർത്തയാണ്.
തന്റെ തൊട്ടു മുൻപത്തെ റിലീസായ ബീസ്റ്റിലും വിജയ് പാടിയിരുന്നു. വാരിസ് എന്ന ഈ പുതിയ ചിത്രത്തിൽ ഒരു തമാശപ്പാട്ടായിരിക്കും വിജയ് പാടുക എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന വാരിസിൽ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും വേഷമിടുന്നുണ്ട്. കാര്‍ത്തിക് പളനി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് പ്രവീൺ കെ എൽ ആണ്. വിജയ്‍യുടെ അറുപത്തിയാറാം ചിത്രമായി ഒരുങ്ങുന്ന വാരിസിന്റെ പോസ്റ്ററുകൾ നേരത്തെ തന്നെ പുറത്ത് വരികയും വൈറലായി മാറുകയും ചെയ്തിരുന്നു. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു നായകനായ മഹര്‍ഷി എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്ന വംശി പൈഡിപ്പള്ളി.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.