കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയും മാധ്യമങ്ങളും ചർച്ച ചെയ്യുന്നത് തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ വീട്ടിലും ഓഫീസിലുമൊക്കെയായി നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്‌ഡിനെ കുറിച്ചാണ്. ബിഗിൽ എന്ന വിജയ് ചിത്രത്തിന്റെ സാമ്പത്തിക കണക്കുകളെ കുറിച്ചുള്ള സംശയങ്ങളുടെ പേരിലാണ് ആ റെയ്‌ഡ് നടന്നത്. അതിന്റെ പേരിൽ മണിക്കൂറുകളോളം വിജയ്‌യെ ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. ഈ റെയ്‌ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണങ്ങളും പുറകെ വന്നു. അതിനു ശേഷം വിജയ് ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിംഗ് തടസ്സപ്പെടുത്താൻ ബി ജെ പി പ്രവർത്തകർ ശ്രമിക്കുകയും അതിനെതിരെ പ്രതികരിച്ചു കൊണ്ട് വിജയ് ആരാധകർ രംഗത്ത് വരികയും ചെയ്തു. തനിക്കു പിന്തുണയുമായി എത്തിയ ആയിരക്കണക്കിന് ആരാധകർക്കൊപ്പം വിജയ് എടുത്ത സെൽഫിയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ഇൻകം ടാക്സ് റെയ്‌ഡിനെ ചുറ്റിപറ്റി പ്രചരിക്കുന്ന കഥകൾക്ക് എതിരെ പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത് മക്കൾ സെൽവൻ വിജയ് സേതുപതിയാണ്.
ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ്റ്റർ എന്ന വിജയ് ചിത്രത്തിൽ വിജയ്‌ക്കൊപ്പം ഒരു നിർണ്ണായക വേഷം ചെയ്യുന്നുമുണ്ട് വിജയ് സേതുപതി. വിജയുടെ വീട്ടിൽ നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്‌ഡിന് പിന്നിലെ സത്യങ്ങൾ എന്ന് പറഞ്ഞു ഒരു ഡോക്യൂമെന്റിന്റെ സ്ക്രീൻ ഷോട്ടുകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു കൊണ്ട് വിജയ് സേതുപതി കുറിച്ച വാക്കുകൾ, “പോയി വേറെ വല്ല ജോലിയും ഉണ്ടെങ്കിൽ ചെയ്യടെ” എന്നാണ്. ഏതായാലും വിജയ് സേതുപതിയുടെ ഈ പോസ്റ്റും അതിലെ കമന്റും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലയ രീതിയിലാണ് പ്രചരിക്കുന്നത്. മതം മാറ്റം മുതൽ കള്ള പണം വരെ ഈ വിഷയത്തിലേക്കു ചേർത്ത് വെച്ച് കൊണ്ട് പറയുന്ന ഒരു ഡോക്യൂമെന്റിന്റെ സ്ക്രീൻ ഷോട്ടുകളാണ് വിജയ് സേതുപതി പങ്കു വെച്ചിരിക്കുന്നത്. ഇത്തരം അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരോടാണ് മക്കൾ സെൽവന്റെ മാസ്സ് മറുപടി.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.