തമിഴകത്തെ ഏറ്റവും വലിയ താരമാണ് ദളപതി വിജയ്. അദ്ദേഹത്തെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ മാസ്റ്റർ എന്ന ചിത്രം റിലീസ് ചെയ്യാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. വിജയ്‌ക്കൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എന്നാൽ കോവിഡ് 19 ഭീഷണി മൂലം റിലീസ് മാറ്റിയ ഈ ചിത്രം ഇനി എന്ന് പുറത്തു വരുമെന്നറിയാത്ത അവസ്ഥയിലാണ് ആരാധകർ. എന്നാലിപ്പോൾ അവർക്കു ആവേശം നൽകുന്ന മറ്റൊരു റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. ദളപതി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് നായകനായി അരങ്ങേറ്റം കുറിക്കാൻ പോവുകയാണ് എന്നാണ് വാർത്തകൾ പറയുന്നത്. ഈ ചിത്രം നിർമ്മിക്കുന്നത് വിജയ് സേതുപതി ആണെന്നും അദ്ദേഹം തന്നെ ഇതിൽ വില്ലൻ വേഷവും ചെയ്യുന്നുണ്ട് എന്നുമാണ് വിവരങ്ങൾ പറയുന്നത്.
തെലുങ്കിൽ അധികം വൈകാതെ പ്രദർശനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഉപ്പെണ്ണ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലൂടെ ആവും ജേസൺ സഞ്ജയ് അരങ്ങേറുന്നത് എന്നാണ് വിവരം. ഈ തെലുങ്കു ചിത്രത്തിൽ വില്ലൻ വേഷം ചെയ്ത വിജയ് സേതുപതി, തന്റെ ആ കഥാപാത്രം തമിഴിലും ചെയ്യുമെന്നാണ് സൂചന. തെലുങ്കു ചിത്രം സംവിധാനം ചെയ്ത ബുച്ചി ബാബു സന തന്നെയാവും ഈ തമിഴ് റീമേക്കും ഒരുക്കുക എന്നും, വിജയ് സേതുപതിക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ മൈത്രി മൂവി മേക്കേഴ്‌സും സഹകരിക്കുമെന്നും വാർത്തകൾ പറയുന്നു. ഈ ചിത്രത്തെ കുറിച്ച് മാസ്റ്റർ ഷൂട്ടിംഗ് സമയത്തു വിജയ് സേതുപതി വിജയ്‌യുമായി സംസാരിച്ചിരുന്നു എന്നും, അങ്ങനെയാണ് തന്റെ മകന് കിട്ടാവുന്ന ഒരു മികച്ച ലോഞ്ചിങ് ആയി വിജയ് ഈ ചിത്രം തിരഞ്ഞെടുത്തത് എന്നുമാണ് സൂചന. ഏതായാലും ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം അധികം വൈകാതെ തന്നെയുണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.