തമിഴ് സിനിമയുടെ മക്കൾ സെൽവൻ ആയ വിജയ് സേതുപതി ഒരു താരം എന്നതിലുപരി ഒരു നടനെന്ന നിലയിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കലാകാരൻ ആണ്. അതുകൊണ്ടു തന്നെ നായകനായി സൂപ്പർ ഹിറ്റുകൾ സമ്മാനിക്കുമ്പോഴും വില്ലൻ ആവാനും സഹ നടൻ ആവാനുമൊക്കെ വിജയ് സേതുപതി തയ്യാറാണ്. അതിനുള്ള ഉദാഹരണങ്ങൾ നമ്മൾ പേട്ട, സൈ രാ നരസിംഹ റെഡ്ഢി എന്നീ ചിത്രങ്ങളിലൂടെ ഒക്കെ കണ്ടു കഴിഞ്ഞു. ഇപ്പോൾ ദളപതി വിജയ് നായകനായി എത്തുന്ന ലോകേഷ് കനകരാജ് ചിത്രത്തിൽ ആണ് വിജയ് സേതുപതി അഭിനയിക്കുന്നത്. ഗ്യാങ്സ്റ്റർ ത്രില്ലർ ആയി ഒരുക്കുന്ന ഈ ചിത്രത്തിൽ വില്ലൻ ആയാണ് അദ്ദേഹം അഭിനയിക്കുന്നത് എന്നാണ് സൂചന.
ഇപ്പോഴിതാ തെലുങ്കിലും വില്ലനായി അഭിനയിച്ചു തുടങ്ങിയ വിജയ് സേതുപതി അല്ലു അർജുൻ നായകനായി എത്തുന്ന ഇരുപതാമത്തെ ചിത്രത്തിലും വില്ലനായി അഭിനയിക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. പ്രശസ്ത സംവിധായകൻ സുകുമാർ ആണ് ഈ ചിത്രം ഒരുക്കുക. ഉപ്പെന്ന എന്ന മറ്റൊരു തെലുങ്കു ചിത്രത്തിൽ വില്ലനായി വിജയ് സേതുപതി അഭിനയിച്ചു തുടങ്ങി കഴിഞ്ഞു. അതിനിടക്ക് ആണ് അല്ലു അർജുൻ ചിത്രത്തിലും മക്കൾ സെൽവൻ വില്ലനായി എത്തും എന്ന രീതിയിൽ ഉള്ള വാർത്തകൾ പ്രചരിക്കുന്നത്. അടുത്തിടെ സംവിധായകൻ സുകുമാറും ആയി വിജയ് സേതുപതി കൂടിക്കാഴ്ച നടത്തിയിരുന്നു.
സുകുമാർ പറഞ്ഞ കഥ വിജയ് സേതുപതിക്ക് ഏറെ ഇഷ്ടമായെന്നും ഈ ചിത്രം ചെയ്യാം എന്ന് അദ്ദേഹം വാക്കാൽ സമ്മതിച്ചു എന്നുമാണ് തെലുങ്കു സിനിമാ ഇൻഡസ്ട്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഏതായാലും അല്ലു അർജുൻ- വിജയ് സേതുപതി ടീം ഒന്നിക്കുന്നു എന്ന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഉള്ള കാത്തിരിപ്പിലാണ് ഇരുവരുടേയും ആരാധകർ. സംഗ തമിഴൻ, മാമനിതൻ തുടങ്ങി ഒന്നിലേറെ തമിഴ് ചിത്രങ്ങളും വിജയ് സേതുപതിയുടേതായി റിലീസിന് ഒരുങ്ങുകയാണ്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രമാണ് അല്ലു അർജുന്റെ അടുത്ത റിലീസ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.