ദളപതി വിജയ് നായകനായി എത്തുന്ന ആറ്റ്ലി ചിത്രമായ ബിഗിൽ അടുത്ത മാസം അവസാനം ദീപാവലി റിലീസ് ആയി എത്താൻ പോവുകയാണ്. ആ ചിത്രത്തിനായി ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ആരാധകർക്കും സിനിമാ പ്രേമികൾക്കും അതിലും ആവേശം പകരുന്ന വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്. ദളപതി വിജയ്‌യുടെ അടുത്ത ചിത്രത്തെ കുറിച്ചാണ് ആ വാർത്ത. മാനഗരം, കൈതി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ലോകേഷ് കനഗരാജ് ആണ് പുതിയ വിജയ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിൽ ദളപതി വിജയ്ക്ക് എതിരെ വില്ലൻ വേഷത്തിൽ എത്താൻ പോകുന്നത് മക്കൾ സെൽവൻ വിജയ് സേതുപതി ആണ്. ആദ്യമായാണ് വിജയും വിജയ് സേതുപതിയും ഒന്നിച്ചു അഭിനയിക്കാൻ പോകുന്നത്. ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ ആയാവും ഈ ചിത്രം ഒരുങ്ങുക എന്നും സാധാരണ വിജയ് ചിത്രങ്ങളിൽ നിന്ന് ഏറെ വേറിട്ട് നിൽക്കുന്ന ഒരു ചിത്രമാകും ഇതെന്നുമാണ് സൂചനകൾ ലഭിക്കുന്നത്.
സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബർ മാസത്തിൽ ആരംഭിക്കും. മാളവിക മോഹനൻ ആണ് ഈ ചിത്രത്തിൽ വിജയുടെ നായികാ വേഷത്തിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് വേണ്ടി എഡിറ്റിംഗ് നിർവഹിക്കുക ഫിനോമിന് രാജ് ആണ്. സ്റ്റണ്ട് സിൽവ ആയിരിക്കും ഇതിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുക. ലോകേഷ് കനകരാജിന്റെ കൈതി എന്ന കാർത്തി ചിത്രവും ബിജിലിന് ഒപ്പം ദീപാവലിക്ക് റിലീസ് ചെയ്യും.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.