ഏതു തരം വേഷവും ഏറ്റവും അനായാസമായി ചെയ്തു ഫലിപ്പിക്കാൻ ഉള്ള കഴിവാണ് തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയെ ഇന്ത്യൻ സിനിമയിലെ തന്നെ ഇപ്പോഴത്തെ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാക്കി മാറ്റുന്നത്. നായകനായി സൂപ്പർ ഹിറ്റുകൾ സമ്മാനിക്കുമ്പോഴും വില്ലൻ ആയും മറ്റു വേഷങ്ങളിലും അഭിനയിക്കാൻ മടി കാണിക്കാത്ത ഈ താരം ഇപ്പോൾ ചില വമ്പൻ ചിത്രങ്ങളിൽ വില്ലനായി എത്താൻ ഒരുങ്ങുകയാണ്. ലോകേഷ് കനകരാജ് ദളപതി വിജയ്‌യെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ വിജയ് സേതുപതി ആണ് വില്ലൻ വേഷത്തിൽ എത്തുക എന്ന് നമ്മുക്ക് ഏവർക്കും അറിയാം.
ഇപ്പോഴിതാ ഉലക നായകൻ കമൽ ഹാസനെ നായകനാക്കി ഷങ്കർ ഒരുക്കുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിലും വില്ലനായി എത്താൻ ഒരുങ്ങുകയാണ് വിജയ് സേതുപതി എന്നുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്. അടുത്തിടെ കമൽ ഹാസനെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത വിജയ് സേതുപതി സ്റ്റേജിൽ വെച്ച് പരസ്യമായി തന്നെ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ ഉള്ള ഒരു അവസരം തരണം എന്ന് അഭ്യർത്ഥിച്ചിരുന്നു. അതിനു പുറകെയാണ് ഇന്ത്യൻ 2 ൽ ഒരു നെഗറ്റീവ് വേഷം ചെയ്യാൻ മക്കൾ സെൽവൻ വിളിച്ചു എന്ന വാർത്ത വരുന്നത്. അടുത്ത വർഷം ഫെബ്രുവരിയിൽ ആയിരിക്കും ഈ ചിത്രത്തിൽ വിജയ് സേതുപതി ജോയിൻ ചെയ്യുക എന്നും റിപ്പോർട്ടുകൾ പറയുന്നു. ഏതായാലും ഇന്ത്യൻ 2 ൽ വിജയ് സേതുപതിയും ഉണ്ടെന്ന വാർത്ത ഒഫീഷ്യൽ ആയി പ്രഖ്യാപിക്കാൻ ഉള്ള കാത്തിരിപ്പിലാണ് മക്കൾ സെൽവൻ ആരാധകർ.
കാർത്തിക് സുബ്ബരാജ് ഒരുക്കിയ രജനികാന്ത് ചിത്രമായ പേട്ടയിലും വിജയ് സേതുപതി നെഗറ്റീവ് ഷേഡുള്ള വേഷത്തിൽ എത്തിയിരുന്നു. തമിഴിൽ കൂടാതെ തെലുങ്കിലും വില്ലൻ വേഷങ്ങൾ ചെയ്യുന്നുണ്ട് വിജയ് സേതുപതി ഇപ്പോൾ. അല്ലു അർജുന്റെ കൂടെ മക്കൾ സെൽവൻ അഭിനയിക്കുന്ന ചിത്രവും അടുത്ത വർഷം പുറത്തു വരും. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗം ആയ ഇന്ത്യൻ 2 എന്ന ചിത്രത്തിൽ സിദ്ധാർഥ്, കാജൽ അഗർവാൾ, രാകുൽ പ്രീത് സിങ്, ബോബി സിൻഹ എന്നിവരും അഭിനയിക്കുന്നുണ്ട്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.