തമിഴ് സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടൻ ആരെന്ന ചോദ്യത്തിന് ഇപ്പോൾ ഏറ്റവും കൂടുതൽ പേർ പറയുന്ന ഉത്തരം വിജയ് സേതുപതി എന്നാണ്. കേവലം ഒരു ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് ഇന്ന് ദക്ഷിണേന്ത്യ മുഴുവൻ അറിയപ്പെടുന്ന മക്കൾ സെൽവൻ വിജയ് സേതുപതി എന്ന സൂപ്പർ താരം ആയി ഈ നടൻ മാറിയത് അഭിനയത്തോടുള്ള അടങ്ങാത്ത ആവേശം കൊണ്ടും സിനിമയോടുള്ള അർപ്പണ ബോധം കൊണ്ടും ആത്മാർത്ഥത കൊണ്ടുമാണ്. ഒരു നടനെന്ന നിലയിൽ ഓരോ ചിത്രത്തിലൂടെയും വിജയ് സേതുപതി വിസ്മയിപ്പിക്കുകയാണ് നമ്മളെ. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ 96 ന്റെ റിലീസ് സുഗമമാക്കാൻ വേണ്ടി നാല് കോടി രൂപ ചിത്രം ഫൈനാൻസ് ചെയ്തവർക്ക് നൽകി വിജയ് സേതുപതി വീണ്ടും സിനിമാ പ്രേമികളുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്.
ഇന്ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് ഫൈനാൻസ് പ്രശ്നം കാരണം മുടങ്ങും എന്ന സ്ഥിതി വന്നപ്പോൾ ആണ് വിജയ് സേതുപതി ഇടപെട്ടു പ്രശ്നങ്ങൾ പരിഹരിച്ചത്. അദ്ദേഹത്തിന്റെ ഈ ചിത്രത്തിലെ പ്രതിഫലത്തേക്കാൾ വലിയ തുകയാണ് ഈ ചിത്രം തിയേറ്ററിൽ എത്തിക്കാൻ വേണ്ടി അദ്ദേഹം ചെലവഴിച്ചത് എന്നതാണ് അതിന്റെ പ്രത്യേകത. ഒന്നര കോടി രൂപയാണ് ഈ ചിത്രത്തിന് വേണ്ടി അദ്ദേഹം വാങ്ങിച്ച പ്രതിഫലം. ബാക്കി രണ്ടരക്കോടി രൂപ സ്വന്തം കയ്യിൽ നിന്ന് നൽകിയാണ് ഈ ചിത്രത്തെ അദ്ദേഹം പുറത്തു കൊണ്ട് വരുന്നത്. പ്രേം കുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ഗംഭീര പ്രിവ്യൂ റിപ്പോർട്ടുകൾ ആണ് ലഭിച്ചത്. തൃഷ നായികയായി എത്തിയ ഈ ചിത്രം തമിഴ് സിനിമയിലെ ഒരു റൊമാന്റിക് ക്ലാസിക് ആണെന്നും വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുക എന്നുമാണ് നിരൂപണങ്ങൾ പറയുന്നത്. നാളെ ഈ ചിത്രം കേരളത്തിലും റിലീസ് ചെയ്യും.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.