ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജവാൻ. ആറ്റ്ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമായ ജവാൻ റിലീസ് ചെയ്യാൻ പോകുന്നത് അടുത്ത വർഷം ജൂൺ രണ്ടിനാണ്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. മാത്രമല്ല റെക്കോർഡ് തുകക്ക് ഇതിന്റെ ഒറ്റിറ്റി അവകാശം വിറ്റു പോയെന്ന വാർത്തയും അടുത്തിടെ വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യാൻ, തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയെത്തുന്നു എന്ന വാർത്തയാണ് വരുന്നത്. നായകനായും വില്ലനായും സഹതാരമായുമെല്ലാംഅഭിനയിച്ചു കയ്യടി നേടുന്ന വിജയ് സേതുപതിയുടെ വില്ലൻ വേഷങ്ങൾക്ക് ഇപ്പോൾ വലിയ പ്രശംസയാണ് ലഭിക്കുന്നത്. ദളപതി വിജയ് നായകനായ മാസ്റ്റർ, ഉലക നായകൻ കമൽ ഹാസൻ നായകനായ വിക്രം എന്നീ ലോകേഷ് കനകരാജ് ചിത്രങ്ങളിൽ വിജയ് സേതുപതി ചെയ്ത വില്ലൻ വേഷങ്ങൾ സൂപ്പർ ഹിറ്റായിരുന്നു.
അത് കൂടാതെ അല്ലു അർജുൻ നായകനായ പുഷ്പ 2 ലും വില്ലനായി വിജയ് സേതുപതിയെ സമീപിച്ചു കഴിഞ്ഞെന്നു വാർത്തകൾ വരുന്നുണ്ട്. അതിനു പിന്നാലെയാണ് ബോളിവുഡിൽ കിംഗ് ഖാന്റെ വില്ലനായി അദ്ദേഹമെത്തുമെന്നുള്ള വിവരവും പുറത്തു വരുന്നത്. ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ഷാരൂഖ് ഖാൻ അഭിനയിക്കുക. ഒരു ഗാംഗ്സ്റ്ററായും, ആ ഗ്യാങ്സ്റ്ററിന്റെ അച്ഛനും സീനിയർ റോ ഓഫീസറായുമായ കഥാപാത്രവുമായാണ് ഷാരുഖ് ഖാൻ ഇതിലെത്തുന്നതെന്നാണ് സൂചന. തമിഴിലെ സൂപ്പർ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറും ഈ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. ഷാരൂഖ് ഖാൻ തന്നെയാണ് ഈ മാസ്സ് ആക്ഷൻ ത്രില്ലർ നിർമ്മിക്കുന്നതും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.