ചുരുങ്ങിയ കാലം കൊണ്ട് തന്നെ തമിഴരുടെയും മലയാളികളുടെയും പ്രിയങ്കരനായി മാറിയ തമിഴിലെ സൂപ്പർ താരം വിജയ് സേതുപതി വീണ്ടും തീയറ്ററുകൾ ആഘോഷമാക്കാൻ എത്തുകയാണ്. ഒരു ആക്ഷൻ മാസ്സ് ചിത്രവുമായാണ് വിജയ് സേതുപതി ഇത്തവണ എത്തുന്നത്. ആരാധകർക്ക് വേണ്ടതെല്ലാമുള്ള തട്ടുപൊളിപ്പൻ മാസ്സ് ആക്ഷൻ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. സേതുപതി എന്ന ആക്ഷൻ ത്രില്ലർ ചിത്രമൊരുക്കിയ അരുൺ കുമാറാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. 2016 ൽ പുറത്തിറങ്ങിയ ചിത്രം അത്രമേൽ തരംഗം സൃഷ്ടിച്ചില്ലെങ്കിലും ചിത്രത്തിലെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ വളരെയധികം തരംഗവുമായി മാറിയിരുന്നു. സേതുപതിക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ ലക്ഷ്യം ആദ്യ ചിത്രത്തിന്റെ വിജയം ഇരട്ടിപ്പിക്കുക എന്നത് തന്നെ. അന്ന് സൃഷ്ടിക്കാൻ ആവാതെ പോയ തരംഗം സൃഷ്ടിക്കുവാൻ ആകുമെന്ന് പ്രത്യാശിക്കാം.
സേതുപതിയിൽ നായിക കഥാപാത്രമായി എത്തിയിരുന്നത് മലയാളി താരം രമ്യ നമ്പീശൻ ആയിരുന്നു. പുതിയ ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികായായി എത്തുന്നത് അഞ്ജലിയാണ്. യുവൻ ശങ്കർ രാജ ഈ ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കും. കെ പ്രൊഡക്ഷനും വൈ. എസ്. ആർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ച് വിതരണത്തിന് എത്തിക്കുന്നത്. ഈ വർഷം നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തുവാനാണ് വിജയ് സേതുപതി ഒരുങ്ങിയിരിക്കുന്നത് അതിനാൽ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകുവാനാണ് സാധ്യത. കാർത്തിക് ഷണ്മുഖൻ സംവിധാനം ചെയ്യുന്ന 96 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് വിജയ് സേതുപതി ഇപ്പോൾ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.