വിക്രം വേദയിലൂടെ ദക്ഷിണേന്ത്യൻ സിനിമയെ വിസ്മയിപ്പിച്ച പ്രകടനം കാഴ്ച വെച്ചതിനു ശേഷം മക്കൾ സെൽവൻ എന്നറിയപ്പെടുന്ന തമിഴ് നടൻ വിജയ് സേതുപതി ഒരുപിടി മികച്ച ചിത്രങ്ങളുമായി വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ്. വിക്രം വേദയിലെ വേദ എന്ന ഗ്യാങ്സ്റ്റർ കഥാപാത്രം വിജയ് സേതുപതിക്ക് നേടി കൊടുത്ത അഭിനന്ദനങ്ങൾ ചെറുതല്ല. ഇന്ന് തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ വിജയ് സേതുപതി ഒരു താരം എന്ന നിലയിലും ഉയരങ്ങൾ താണ്ടുകയാണ് .
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു ഒരു 96 വയസ്സുകാരനായി ഒരു ചിത്രത്തിൽ പ്രത്യക്ഷപ്പെടാൻ ഒരുങ്ങുകയാണ് വിജയ് സേതുപതി. വിജയ് സേതുപതി തൊണ്ണൂറ്റിയാറുകാരൻ ആയി അഭിനയിക്കുന്ന ചിത്രത്തിന്റെ പേരും 96 എന്ന് തന്നെയാണ്. പരീക്ഷണചിത്രങ്ങൾ എന്നും ഇഷ്ട്ടപെടുന്ന, ധൈര്യമായി പരീക്ഷണ ചിത്രങ്ങൾക്ക് മുതിരുന്ന വിജയ് സേതുപതിയുടെ പുതിയ പരീക്ഷണം ആയിരിക്കും ഈ ചിത്രം.
96 വയസ്സുകാരനായി ഒരു മുഴുനീള വേഷത്തിലല്ല വിജയ് സേതുപതി ഈ ചിത്രത്തിൽ എത്തുന്നത്. വളരെ കുറച്ചു സമയം മാത്രമേ 96 വയസ്സുകാരന്റെ ഗെറ്റപ്പിൽ വിജയസേതുപതി ഈ ചിത്രത്തിൽ ഉണ്ടാകു. ബാക്കി സമയം തന്റെ നോർമൽ ഗെറ്റപ്പിൽ തന്നെയാവും വിജയ് സേതുപതി ഈ തമിഴ് റൊമാന്റിക് ഡ്രാമയിൽ ഉണ്ടാവുക.
ഒരു കഥാപാത്രത്തിന്റെ പതിനാറു വയസ്സ്, മുപ്പത്തിയാറു വയസ്സ് തൊണ്ണൂറ്റിയാറ് വയസ്സ് എന്നിങ്ങനെ മൂന്നു കാലഘട്ടത്തിലൂടെയാണ്ഈ ഈ ചിത്രത്തിന്റെ കഥ പറയുക.
പ്രേം കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തൃഷ, കാളി വെങ്കട്, ആടുകളം മുരുഗദോസ് എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് തമിഴ് നാട്ടിൽ പുരോഗമിക്കുകയാണ്. ഇത് കൂടാതെ ധനുഷിന്റെ വാടാ ചെന്നൈ ഉൾപ്പെടെ ഒരുപിടിയോളം വലിയ ചിത്രങ്ങൾ ആണ് വിജയ് സേതുപതിയുടേതായി പുറത്തു വരാൻ ഇരിക്കുന്നത്.
കറുപ്പൻ, കഥാനായകൻ, അനീതി കതൈകൾ , പുരിയാത പുതിർ , ഒരു നല്ല നാൾ പാത്തു സൊലേൻ , സീതാകത്തി തുടങ്ങിയ ചിത്രങ്ങൾ എല്ലാം വിജയ് സേതുപതിയുടേതായി പുറത്തു വരാനുള്ള ചിത്രങ്ങൾ ആണ്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.