തമിഴ് ആരാധകർക്കിടയിൽ മാത്രമല്ല, സൗത്ത് ഇന്ത്യൻ സിനിമാ ആരാധകർക്കിടയിൽ തന്നെ ഇഷ്ടമേറിയ താരമാണ് വിജയ് സേതുപതി. ഏറെ നാളത്തെ കഷ്ടപ്പാടുകൾക്കിടയിൽ സിനിമയെന്ന തന്റെ സ്വപ്നത്തെ യാഥാർഥ്യമാക്കിയ വിജയ് സേതുപതി സിനിമാമോഹികൾക്ക് എന്നും ഒരു പ്രചോധനമാണ്.
പിസ്സ, നടുവിലെ കൊഞ്ചം പക്കത്തെ കാണോം എന്ന ചിത്രങ്ങളിലൂടെ ആണ് വിജയ് സേതുപതി തമിഴ് നാട്ടിലും കേരളത്തിലും ഒരേപോലെ ശ്രദ്ധ നേടുന്നത്. വേറിട്ട അഭിനയശൈലിയും മികച്ച സെലക്ഷനും വിജയ് സേതുപതി ചിത്രങ്ങളുടെ മൂല്യം എന്നും ഉയർത്തിയിരുന്നു. സിനിമക്ക് വേണ്ടി വിട്ടുവീഴ്ച ഇല്ലാത്ത അർപ്പണമനോഭാവമാണ് അദ്ദേഹത്തിന്റെ സിനിമകളുടെ വിജയത്തിന്റെ അടിത്തറ.
അങ്ങനെയിരിക്കെയാണ് വിജയ് സേതുപതി പെണ് വേഷത്തിലെത്തുന്ന സൂപ്പർ ഡീലക്‌സ് എന്ന സിനിമയിലെ സ്ത്രീ വേഷമണിഞ്ഞ വിജയ് സേതുപതിയുടെ ഫോട്ടോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. വിജയ് സേതുപതി തന്നെയാണ് തന്റെ ഫേസ്‍ബുക്കിൽ ഈ ഫോട്ടോ ഷെയർ ചെയ്തത്. സിനിമ പ്രേമികൾക്ക് ഇടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു ഈ ചിത്രം. താരത്തിന്റെ അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം ഈ ചിത്രത്തിൽ തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു.
2011ൽ പുറത്തിറങ്ങിയ ആരണ്യഘാണ്ഡം എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് കടന്ന് വന്ന ത്യാഗരാജൻ കുമാരരാജ ആണ് സൂപ്പർ ഡീലക്‌സിന്റെ സംവിധായകൻ. നിരൂപക പ്രശംസ ഒരുപാട് നേടിയ ചിത്രമായിരുന്നു ആരണ്യഘാണ്ഡം .ഈ നൂറ്റാണ്ടിലെ തന്നെ ഇന്ത്യൻ സിനിമയിലെ മികച്ച നിയോ നോയർ ഗ്യാങ്സ്റ്റർ ചിത്രമായിരുന്നു ആരണ്യഘാണ്ഡം.
നീണ്ട ആറുവർഷങ്ങൾക്ക് ശേഷം ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ‘അനീതി കഥയ്കൾ’ എന്നായിരുന്നു ചിത്രത്തിന്റെ ആദ്യമിട്ടിരുന്ന പേര്. എന്നാൽ അത് മാറ്റി സൂപ്പർ ഡീലക്‌സ് എന്നാക്കിയിരുന്നു.
വിജയ് സേതുപതി ഒരു ട്രാൻസ്ജെൻഡർ ആയിട്ടാണ് ചിത്രത്തിൽ എത്തുക എന്ന സൂചന മുൻപ് ലഭിച്ചിരുന്നു. അപ്പോഴാണ് കഴിഞ്ഞ ദിവസം താരം പെൺവേഷം ധരിച്ച ഫോട്ടോ സമൂഹമാധ്യമങ്ങളിൽ എത്തിയത്.
തമിഴ് സിനിമാ ആരാധകർക്കൊപ്പം മലയാളികളും ഏറെ പ്രതീക്ഷയോടെയാണ് ചിത്രം കാത്തിരിക്കുന്നത്. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. വിജയ് സേതുപതിക്കൊപ്പം മലയാളികളുടെ സ്വന്തം ഫഹദ് ഫാസിലും ഈ ചിത്രത്തിൽ അഭിനയിക്കുണ്ട്.
ഫഹദ് ഇപ്പോൾ അഭിനയിച്ച തമിഴ് സിനിമയായ വേലക്കാരൻ എന്ന ശിവകാർത്തികേയൻ-നായൻതാര ചിത്രത്തിന് ശേഷമായിരിക്കും സൂപ്പർ ഡീലക്സ് ഉണ്ടാവുക. ഡിസംബർ 12നാണ് വേലക്കാരൻ റിലീസ് ചെയ്യുക എന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
തമിഴിലെ തന്നെ മികച്ച സംവിധായകർക്കൊപ്പമാണ് ത്യാഗരാജൻ കുമാരരാജ സൂപ്പർ ഡീലക്സിന് തിരക്കഥ ഒരുക്കുന്നത്. മിസ്സ്‌കിനും നളൻ കുമരസ്വാമിയും ത്യാഗരാജൻ കുമാരരാജയും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്നെ ഐതിഹാസിക ഛായാഗ്രാഹകൻ പിസി ശ്രീരാം ആണ്. യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്.
എല്ലാ മേഖലയിലും മികച്ച ടെക്നീഷ്യൻസും മികച്ച അഭിനേതാക്കളും ഒന്നിക്കുന്ന സൂപ്പർ ഡീലക്സിന്റെ റിലീസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
This website uses cookies.