ഇപ്പോഴത്തെ തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് വിജയ് സേതുപതി. മാത്രമല്ല ഒരു താരമെന്ന നിലയിലും വിജയ് സേതുപതി നേടിയ വളർച്ച അത്ഭുതകരമാണ്. പക്ഷെ ഈ വളർച്ചക്ക് പിന്നിൽ സിനിമയെ വെല്ലുന്ന ഒരു കഥയുണ്ട്. ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാമായ ഒരാളുടെ കഥ. 2000 ത്തിൽ ആണ് വിജയ് സേതുപതി എന്ന യുവാവാണ് ജീവിക്കാൻ ഒരു ജോലി തേടി ദുബായ് നഗരത്തിൽ എത്തിയത്. ദുബായിലെ ഒരു ഡിഷ് വിതരണ കമ്പനിയിൽ അക്കൗണ്ടന്റായി ആണ് വിജയ് സേതുപതി തന്റെ ഉപജീവനം ആരംഭിച്ചത്. ബർദുബായിലെ ബറോഡ ബാങ്കിനടുത്തെ ഒരു കെട്ടിടത്തിലായിരുന്നു നാട്ടുകാരായ ചില സുഹൃത്തുക്കളുമൊത്തു താമസിച്ചത്. ആ കൊച്ചു മുറിയിൽ ജീവിക്കുമ്പോഴും ആ ചെറുപ്പക്കാരൻ കണ്ടത് മുഴുവൻ സിനിമാ സ്വപ്നങ്ങളായിരുന്നു. പക്ഷെ തന്റെ സിനിമ സ്വപ്‌നങ്ങൾക്കു പുറകെ പായും മുൻപേ മാതാപിതാക്കളും പറക്കമുറ്റാത്ത സഹോദരങ്ങളടക്കമുള്ള തന്റെ കുടുംബത്തെ സുരക്ഷിതമാക്കണമെന്നായിരുന്നു വിജയ് സേതുപതിയുടെ ആഗ്രഹം. അതിനായി തന്റെ സ്വപ്നങ്ങൾ ഒതുക്കി വെച് അയാൾ ആ മരുഭൂമിയിൽ അധ്വാനിച്ചു.
അപ്പോഴും മലയാള സിനിമയുൾപ്പെടെ എല്ലാ സിനിമകളും തിയേറ്ററിൽ നിന്നും ടിവിയിൽ നിന്നൊക്കെയുമായി മുടങ്ങാതെ കാണുമായിരുന്നു. സിനിമ ഒരു അഭിനിവേശമായിരുന്നു ഈ യുവാവിന്.
2000 നവംബർ ആറിനു ദുബായിലെത്തിയ വിജയ് സേതുപതി 2003 ഒക്ടോബർ മൂന്നിന് തിരിച്ചു നാട്ടിലേക്കു വിമാനം കയറി. കൊല്ലം സ്വദേശി ജെസ്സിയെ ഓൺലൈൻ വഴിയാണ് പരിചയപ്പെട്ടത്. ജെസ്സിയെ സ്വന്തമാക്കുക എന്നതും വിജയ്ക്ക് ഒരു ലക്ഷ്യമായി മാറി. അങ്ങനെ അധ്വാനിച്ചു നേടിയ പണവുമായി നാട്ടിലെത്തിയ വിജയ് ജെസ്സിയെ ജീവിത സഖിയാക്കി കൂടെ കൂട്ടി.
സിനിമയിൽ കേറാൻ നടന്നെങ്കിലും അത് ആദ്യം നടന്നില്ല. പിന്നീട് പോര് തിയേറ്ററിൽ അക്കൗണ്ടന്റ് ആയി ജോലിയിൽ പ്രവേശിച്ചു. പക്ഷെ സിനിമ ശ്രമം ഉപേക്ഷിച്ചില്ല.. സൂപ്പർ താരങ്ങളുടെ ചിത്രത്തിൽ ചെറിയ ചെറിയ വേഷങ്ങളിൽ ജൂനിയർ ആര്ടിസ്റ് എന്ന പോലെ അഭിനയിച്ചായിരുന്നു തുടക്കം. ഫൊട്ടോജനിക് ആയ മുഖമാണ് വിജയ് സേതുപതിയുടേത് എന്ന് അന്തരിച്ച പ്രശസ്ത സംവിധായകൻ ബാലുമഹേന്ദ്ര പറഞ്ഞതോടെ വിജയ് തന്റെ വഴി സിനിമ ആണെന്ന് ഉറപ്പിച്ചു.
2010 ഇൽ പുറത്തിറങ്ങിയ സീനു രാമസ്വാമിയുടെ തേന്മർക്ക് പരുവക്കാറ്റ് എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. രണ്ടു വർഷം കഴിഞ്ഞു പുറത്തു വന്ന കാർത്തിക് സുബ്ബരാജിന്റെ പിസ്സ എന്ന ഹൊറർ ചിത്രം ഹിറ്റ് ആയതോടെ വിജയ് സേതുപതി തമിഴിലെ താരമായി വളർന്നു തുടങ്ങി.
ഇപ്പോൾ തുടരെ തുടരെ വിജയങ്ങളുമായി വിജയ് കുതിക്കുകയാണ്. ആത്മാർഥമായ പരിശ്രമമുണ്ടെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥാനത്ത് എത്തുക തന്നെ ചെയ്യുമെന്ന് തന്റെ ജീവിതം കൊണ്ട് പറയുകയാണ് വിജയ് സേതുപതി എന്ന ഈ നടൻ. പിന്നിട്ട വഴികൾ ഈ മനുഷ്യൻ മറക്കുന്നില്ല, അതുകൊണ്ടു തന്നെ വിജയങ്ങൾ വിജയ് സേതുപതിയെ കൂടുതൽ വിനയാന്വിതൻ ആക്കുന്നു.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.