കഴിഞ്ഞ കുറെ മാസങ്ങൾ ആയി മണി രത്‌നത്തിന്റെ അടുത്ത ചിത്രത്തിന്റെ താര നിറയെ കുറിച്ച് ഊഹാപോഹങ്ങൾ പരക്കുകയായിരുന്നു സോഷ്യൽ മീഡിയയിൽ. ഇപ്പോളിതാ എല്ലാ ഊഹാപോഹങ്ങൾക്കും അവസാനം ഇട്ടു കൊണ്ടി ഒഫീഷ്യൽ ആയി തന്നെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഈ ചിത്രത്തിന്റെ താര നിരയുടെ വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ്. ഒരു ഗംഭീര താര നിര തന്നെയാണ് മണി രത്‌നം ഈ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. അരവിന്ദ് സ്വാമി, ചിമ്പു, ഫഹദ് ഫാസിൽ, വിജയ് സേതുപതി, ജ്യോതിക, ഐശ്വര്യ രാജേഷ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുക. ഒരുപക്ഷെ ഈ അടുത്ത കാലത്തു ഒരു ദക്ഷിണേന്ത്യൻ ചിത്രത്തിൽ കാണാൻ പോകുന്ന ഏറ്റവും വലിയ താര നിര എന്ന് തന്നെ ഈ ചിത്രത്തിന്റെ താര നിരയെ വിശേഷിപ്പിക്കാം.
പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ എ ആർ റഹ്മാൻ ആയിരിക്കും ഈ മണി രത്‌നം ചിത്രത്തിന്റെയും സംഗീത സംവിധായകൻ. വർഷങ്ങൾക്കു ശേഷം സന്തോഷ് ശിവൻ മണി രത്‌നം ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ടാകും.
ശ്രീകർ പ്രസാദ് ആയിരിക്കും ഈ മണി രത്‌നം ചിത്രത്തിന്റെയും എഡിറ്റർ ആയി ജോലി ചെയ്യുക. ബിഗ് ബഡ്ജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നതും മണി രത്‌നം തന്നെ ആയിരിക്കും. മദ്രാസ് ടാകീസ് എന്ന സ്വന്തം ബാനറിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിക്കുക.
അടുത്ത വർഷം ജനുവരിയോടെ ചിത്രീകരണം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഈ ചിത്രം മണി രത്‌നത്തിന്റെ കരിയറിൽ ഏറെ നിർണ്ണായകമായേക്കാവുന്ന ഒരു ചിത്രമാണ്. കാരണം കുറച്ചു വർഷങ്ങൾ ആയി വലിയ വിജയങ്ങൾ ഒന്നും അദ്ദേഹത്തെ തേടി എത്തുന്നില്ല.
ഒരു ത്രില്ലർ ആയിരിക്കും ഈ ചിത്രം എന്ന് ഐശ്വര്യ രാജേഷ് അടുത്തിടെ ഒരു മാധ്യമത്തോട് പറഞ്ഞത് ഒഴിച്ചാൽ ഈ ചിത്രം ഏതു തരത്തിൽ ഉള്ളതാവും എന്നതിനെ കുറിച്ച് ഇത് വരെ ഔദ്യോഗിക സ്ഥിതീകരണം വന്നിട്ടില്ല.
മണി രത്‌നത്തിന്റെ കഴിഞ്ഞ ചിത്രമായ കാട്രു വെള്ളിയിടായ് ബോക്സ് ഓഫീസിൽ കനത്ത പരാജയം ആയിരുന്നു. കാർത്തി ആയിരുന്നു വമ്പൻ പ്രതീക്ഷകളോടെ എത്തിയ ഈ ചിത്രത്തിലെ നായകൻ.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.