സിനിമാ പ്രേമികൾക്ക് ഏറെ ആവേശം പകർന്ന ഒരു വാർത്തയായിരുന്നു ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്ഷനിസ്റ് ആമിർ ഖാന്റെ പുതിയ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി തെന്നിന്ത്യൻ താരമായ മക്കൾ സെൽവൻ വിജയ് സേതുപതിയും അഭിനയിക്കുന്നു എന്നത്. ടോം ഹാങ്ക്സ് അഭിനയിച്ച ക്ലാസിക് ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗംബിന്റെ റീമേക്കാണ് ആമിർ ഖാന്റെ പുതിയ ചിത്രം. ലാൽ സിംഗ് ചദ്ദ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലെ ആമിർ ഖാന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിന്ന് വിജയ് സേതുപതി ഇപ്പോൾ പുറത്തായി എന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഷൂട്ടിംഗ് നിന്ന് പോയ ഈ ചിത്രത്തിൽ ഈ കഴിഞ്ഞ ഒക്ടോബർ മാസം മുതൽ വിജയ് സേതുപതി അഭിനയിച്ചു തുടങ്ങേണ്ടതായിരുന്നു. എന്നാൽ അദ്ദേഹത്തോട് ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം കുറക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നും, അതിനു അദ്ദേഹത്തിന് സാധിക്കാതെ വന്നതോടെയാണ് അദ്ദേഹത്തെ ചിത്രത്തിൽ നിന്നൊഴിവാക്കിയത് എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മറ്റു ചില റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്, കോവിഡ് ലോക്ക് ഡൌൺ വന്നതോടെ പല ചിത്രങ്ങളും നിന്ന് പോയതോടെ വിജയ് സേതുപതിയുടെ വിവിധ ചിത്രങ്ങളുടെ ഡേറ്റുകൾ തമ്മിൽ ക്ലാഷ് ആവുകയും, അതോടെ ഹിന്ദി ചിത്രത്തിൽ അഭിനയിക്കാൻ കഴിയാതെ വരികയുമായിരുന്നു എന്നാണ്. കരീന കപൂർ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ഏതായാലും മറ്റൊരു ചിത്രത്തിനായി ഒന്നിക്കാം എന്ന പരസ്പര ധാരണയോടെയാണ് ഈ ആമിർ ഖാൻ ചിത്രത്തിൽ നിന്ന് വിജയ് സേതുപതി ഒഴിവായത് എന്നാണ് സൂചന. ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവർ ഈ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്താൻ സാധ്യതയുണ്ടെന്നും ചില റിപ്പോർട്ടുകൾ വന്നിരുന്നു.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.