മക്കള്സെല്വന് എന്ന ചെല്ലപ്പേരിലാണ് വിജയ് സേതുപതി അറിയപ്പെടുന്നത്. ഈയടുത്ത് നടന്ന ഒരു പുരസ്കാരദാന ചടങ്ങളില് വിജയ് സേതുപതി മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ചതിൽ നിന്ന് തനിക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങൾ ഏതെന്ന് പറയുകയുണ്ടായി. മോഹന്ലാല് സാറിന്റെ തന്മാത്ര എന്ന ചിത്രം കണ്ട് അമ്പരന്നുപോയി.
അദ്ദേഹത്തിന്റെ അഭിനയം തന്നെ ഒരുപാട് വിസ്മയിപ്പിച്ചുവെന്നും ജീവിതത്തിലൊരിക്കലെങ്കിലും അതുപോലെയൊക്കെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും വിജയ് സേതുപതി പറഞ്ഞു. മോഹൻലാലിൻറെ കഥാപാത്രം വീടും ഓഫീസും പരസ്പരം തിരിച്ചറിയാതെ, അടിവസ്ത്രം മാത്രം ധരിച്ച് നടക്കുന്ന സീന് അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
രാജമാണിക്യത്തിലെ മമ്മൂട്ടിയുടെ അഭിനയം ആര്ക്കും പകരം വെയ്ക്കാന് കഴിയാത്തതാണെന്നും വിജയ് സേതുപതി പറയുകയുണ്ടായി.കൂടാതെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം ഒരുപാടിഷ്ടപ്പെട്ടെന്നും ഫഹദും ദുല്ഖറും നല്ല നടന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
മുൻപും താൻ സത്യൻ അന്തിക്കാടിന്റെ വലിയ ആരാധകനാണെന്ന് വിജയ് സേതുപതി ചൂണ്ടിക്കാട്ടിയിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള് കണ്ടിട്ടുണ്ടെന്നും ചിത്രത്തിൽ നെടുമുടി വേണു കണ്ണടയും പോളിസ്റ്റര് ഷര്ട്ടും ധരിച്ചുകൊണ്ട് ഫ്രോഡ് ലുക്കിൽ ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്ന സീൻ ഇഷ്ടമാണെന്നും വിജയ് വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.