തെന്നിന്ത്യൻ സിനിമയിൽ തരംഗമായി മാറിയ ഒരു ചിത്രമായിരുന്നു 2018 ഇൽ റിലീസ് ചെയ്ത 96 എന്ന തമിഴ് ചിത്രം. വിജയ് സേതുപതി, തൃഷ എന്നിവർ പ്രധന വേഷങ്ങളിൽ എത്തിയ ഈ റൊമാന്റിക് ചിത്രം സി പ്രേം കുമാർ ആണ് രചിച്ചു സംവിധാനം ചെയ്തത്. വിജയ് സേതുപതി തൃഷ എന്നിവർക്കൊപ്പം ഗൗരി കിഷൻ, ആദിത്യ ഭാസ്കർ, ദേവദർശിനി, ജനഗരാജ്, ഭഗവതി പെരുമാൾ, രാജ്‌കുമാർ, ആടുകളം മുരുഗദോസ്, വർഷ ബൊല്ലമ്മ, കവിതാലയ കൃഷ്ണൻ എന്നിവരും അഭിനയിച്ച ഈ ചിത്രം സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ് നന്ദഗോപാൽ ആണ് നിർമ്മിച്ചത്. ഈ ചിത്രം കന്നഡ, തെലുങ്കു ഭാഷകളിലേക്ക് റീമേക് ചെയ്തിരുന്നു. അതിനൊപ്പം ഇതിന്റെ ഹിന്ദി റീമേക്കും വരികയാണ്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് ഒരു പുതിയ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് നായകൻ വിജയ് സേതുപതി.
ബിഹൈന്‍ഡ്‌വുഡ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയ് സേതുപതി ഈ ചിത്രത്തെ കുറിച്ച് തുറന്നു സംസാരിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ നിന്നും നീക്കം ചെയ്യേണ്ടി വന്ന രംഗത്തെ പറ്റിയാണ് അദ്ദേഹം പറയുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ജാനുവും റാമും എയര്‍പോര്‍ട്ടില്‍ വെച്ച് പിരിയുന്ന ക്ലൈമാക്‌സ് സീനില്‍ ഒരു ലിപ്പ് ലോക്കുണ്ടായിരുന്നു എന്നും, പക്ഷെ സിനിമ കാണാന്‍ വരുന്ന പ്രേക്ഷകര്‍ക്ക്, ഗെറ്റ് ടുഗെദറിന് പോകുമ്പോള്‍ ഇതൊക്കെയാണ് സംഭവിക്കുക എന്ന് തോന്നാന്‍ സാധ്യതയുണ്ട് എന്നുള്ളത് കൊണ്ട്, അത് അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. അങ്ങനെ റാം ജാനുവിനെ സിനിമയില്‍ തൊടുകയേ വേണ്ട എന്ന തീരുമാനത്തിലെത്തി എന്നും അദ്ദേഹം പറഞ്ഞു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.