ബിഗിൽ എന്ന ആറ്റ്ലി ചിത്രവും കൂടി ഇരുനൂറു കോടി ക്ലബിൽ ഇടം പിടിച്ചതോടെ തമിഴ് സിനിമാ ചരിത്രത്തിലെ ഒരപൂർവ റെക്കോർഡ് കൂടെ ദളപതി വിജയ് സ്വന്തമാക്കി. ഈ വർഷം ഇരുനൂറു കോടി രൂപ ആഗോള കളക്ഷൻ ആയി നേടുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് ബിഗിൽ. ആദ്യം ഈ നേട്ടം ഈ വർഷം സ്വന്തമാക്കിയത് തലൈവർ രജനികാന്ത് ചിത്രമായ പേട്ട ആണ്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട ഈ വർഷം ജനുവരിയിൽ ആണ് റിലീസ് ചെയ്തത്. അജിത്തിന്റെ വിശ്വാസം, ധനുഷിന്റെ അസുരൻ, സൂര്യയുടെ കാപ്പാൻ എന്നിവയും നൂറു കോടി ക്ലബിൽ എത്തിയെങ്കിലും ഇവയൊന്നിനും ഇരുനൂറു കോടി ക്ലബിൽ കേറാൻ സാധിച്ചില്ല.
ഇപ്പോൾ ദളപതി വിജയ് സ്വന്തമാക്കിയിരിക്കുന്നത് രണ്ടു ഹാട്രിക് റെക്കോർഡുകൾ ആണ്. മൂന്നു ചിത്രങ്ങൾ തുടർച്ചയായി ഇരുനൂറു കോടി ക്ലബിൽ എത്തിച്ച ആദ്യ തമിഴ് നടൻ ആണ് വിജയ്. മെർസൽ, സർക്കാർ ഇപ്പോൾ ബിഗിൽ എന്നിവയാണ് ആ ചിത്രങ്ങൾ. അതുപോലെ തന്നെ തമിഴ് നാട് നിന്ന് മാത്രം ബിഗിൽ നൂറു കോടി രൂപ കളക്ഷൻ മാർക്ക് പിന്നിട്ടതോടെ, തുടർച്ചയായി മൂന്ന് ചിത്രങ്ങൾ തമിഴ് നാട് നിന്ന് മാത്രം നൂറു കോടിയിൽ എത്തിച്ച നടൻ എന്ന റെക്കോർഡും ദളപതി നേടി. വിജയ്ക്ക് ഈ റെക്കോർഡ് നേടിക്കൊടുത്തതിൽ മെർസൽ , ബിഗിൽ എന്നീ രണ്ടു ചിത്രങ്ങൾ ആറ്റ്ലി ഒരുക്കിയത് ആണെങ്കിൽ സർക്കാർ ഒരുക്കിയത് എ ആർ മുരുഗദോസ് ആയിരുന്നു. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കും ഈ വർഷത്തെ തമിഴ് സിനിമയിലെ ഏറ്റവും വലിയ ഗ്രോസ്സർ എന്ന റെക്കോർഡിലേക്കും ആണ് ബിഗിൽ ഇപ്പോൾ കുതിക്കുന്നത്.
വിദേശത്തു നിന്നും വമ്പൻ കളക്ഷൻ നേടിയ ബിഗിൽ ദളപതി വിജയ്‌യുടെ ഓവർസീസ് മാർക്കറ്റും വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണം പ്രേമയമാക്കി വനിതാ ഫുട്ബോൾ ടീമിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ഈ ചിത്രത്തിൽ വിജയ് ഇരട്ട വേഷത്തിൽ ആണ് അഭിനയിച്ചത്. നയൻതാര നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ ഇവർക്കൊപ്പം വലിയ താര നിര തന്നെയാണ് അണിനിരന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.