ആറ്റ്ലി സംവിധാനം ചെയ്ത ബിഗിൽ എന്ന പുതിയ ചിത്രവും ആഗോള കളക്ഷൻ ആയി 200 കോടി ക്ലബ്ബിൽ എത്തിയതോടെ ദളപതി വിജയ് ഒരു അപൂർവ നേട്ടത്തിൽ എത്തിയിരിക്കുകയാണ്. തുടർച്ചയായി മൂന്നു ചിത്രങ്ങൾ ഇരുനൂറു കോടി ക്ലബിൽ എത്തിക്കുന്ന സൗത്ത് ഇന്ത്യൻ താരം എന്ന റെക്കോർഡ് ആണ് വിജയ് നേടിയത്. ഈ റെക്കോർഡ് ഇതിനു മുൻപ് നേടിയത് തെലുങ്കു സൂപ്പർ താരം പ്രഭാസ് ആണ്. ബാഹുബലി, ബാഹുബലി 2, സാഹോ എന്നീ ചിത്രങ്ങളിലൂടെ ആണ് പ്രഭാസ് ഈ നേട്ടം കൈവരിച്ചത്. ഇതിൽ ബാഹുബലി, സാഹോ എന്നിവ നാനൂറു കോടിക്കും മുകളിൽ നേടിയപ്പോൾ ബാഹുബലി 2 ആയിരം കോടിക്ക് മുകളിൽ ആണ് ആഗോള കളക്ഷൻ നേടിയത്.
ദളപതി വിജയ്ക്ക് ഈ നേട്ടം നേടി കൊടുത്ത് മെർസൽ, സർക്കാർ, ബിഗിൽ എന്നീ ചിത്രങ്ങൾ ആണ്. 200 കോടി ക്ലബിന്റെ ഹാട്രിക് എന്ന റെക്കോർഡ് ആണ് ഇതിലൂടെ വിജയ്ക്ക് സ്വന്തമായത്. വിജയ്‌യുടെ 200 കോടി ക്ലബിൽ കയറിയ മൂന്നെണ്ണത്തിൽ രണ്ടെണ്ണവും ആറ്റ്ലി ആണ് സംവിധാനം ചെയ്തത്. മെർസൽ, ബിഗിൽ എന്നിവ ആറ്റ്ലി ഒരുക്കിയപ്പോൾ സർക്കാർ ഒരുക്കിയത് എ ആർ മുരുകദോസ് ആണ്. ആറ്റ്ലീ സംവിധാനം ചെയ്ത ബിഗിൽ എന്ന സ്പോർട്സ് ആക്ഷൻ ചിത്രം രചിച്ചിരിക്കുന്നത് ആറ്റ്ലീയും എസ് രമണ ഗിരിവാസനും ചേർന്നാണ്. കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്ന് എ ജി എസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻതാര ആണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.