ഇന്നലെ സൺ ടിവിക്കു നൽകിയ അഭിമുഖത്തിൽ ദളപതി വിജയ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ്. ബീസ്റ്റ് എന്ന ചിത്രത്തിന്റെ സംവിധായകൻ നെൽസൺ ദിലീപ്കുമാർ ആണ് വിജയ്‌യെ അഭിമുഖം ചെയ്തത്. പത്തു വർഷത്തിന് ശേഷമാണു വിജയ് ഒരു മാധ്യമത്തിന് അഭിമുഖം നൽകുന്നത് എന്നതായിരുന്നു ഈ അഭിമുഖത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏതായാലും അതിൽ മലയാളി സംവിധായകൻ അൽഫോൻസ് പുത്രനെ കുറിച്ച് വിജയ് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. വിജയ്‌യുടെ മകൻ സഞ്ജയ്, സഞ്ജയ്യുടെ സിനിമ പ്രവേശം എന്നിവയെ കുറിച്ച് നെൽസൺ ചോദിച്ചപ്പോഴാണ് അൽഫോൻസ് പുത്രൻ ഒരിക്കൽ തന്നെ കാണാൻ എത്തിയ കാര്യം വിജയ് വെളിപ്പെടുത്തിയത്. പ്രേമം എന്ന ചിത്രത്തിന്റെ മഹാവിജയത്തിനു ശേഷം അൽഫോൻസ് പുത്രൻ ഒരിക്കൽ തന്നെ കാണാൻ എത്തിയിരുന്നു എന്ന് വിജയ് പറയുന്നു.
എന്നാൽ തന്നോട് കഥ പറയാൻ ആണ് അൽഫോൻസ് പുത്രൻ എത്തിയത് എന്ന് താൻ വിചാരിച്ചിരിക്കുമ്പോൾ ആണ്, അൽഫോൻസ് വന്നത് തന്റെ മകനോട് ഒരു കഥ പറയാൻ ആണെന്ന് അറിയുന്നതെന്നു വിജയ് പറഞ്ഞു. ആ കഥ താനും കേട്ടു എന്നും ആ ചിത്രം സഞ്ജയ് ചെയ്യണം എന്ന് തനിക്കും വലിയ ആഗ്രഹം ഉണ്ടായിരുന്നു എന്ന് വിജയ് വെളിപ്പെടുത്തി. അതുകൊണ്ടുതന്നെ സഞ്ജയോട് താൻ കാര്യം അവതരിപ്പിച്ചപ്പോൾ രണ്ടു വർഷത്തിനു ശേഷം നോക്കാം എന്നായിരുന്നു മകൻറെ മറുപടി എന്നും വിജയ് പറയുന്നു. തന്റെ ആഗ്രഹങ്ങൾ താൻ മക്കളിൽ അടിച്ചേൽപ്പിക്കില്ല എന്നും അവരുടെ ആഗ്രഹത്തിന് ആണ് പ്രാധാന്യം എന്നും വിജയ് പറയുന്നു. എന്നാൽ അവർക്കു സഹായം വേണ്ട സാഹചര്യം ഉണ്ടായാൽ ഒരു അച്ഛൻ എന്ന നിലയിൽ അവർക്കൊപ്പം എന്നും ഉണ്ടാകുമെന്നും വിജയ് കൂട്ടിച്ചേർത്തു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.