ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദളപതി 66. തെലുങ്കു സംവിധായകനായ വംശിയാണ് ഈ ബിഗ് ബഡ്ജറ്റ് തമിഴ് ചിത്രമൊരുക്കുന്നത്. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായൊരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പ്രശസ്ത തെലുങ്കു നിർമ്മാതാവായ ദിൽ രാജുവാണ്. രശ്‌മിക മന്ദാനയാണ് ഇതിൽ വിജയ്‌യുടെ നായികയായെത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള പുത്തൻ അപ്‌ഡേറ്റുകൾ വന്നിരിക്കുകയാണ്. ശരത് കുമാർ, പ്രകാശ് രാജ്, പ്രഭു, ശാം, യോഗി ബാബു, ജയസുധ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളെന്ന അപ്‌ഡേറ്റാണ് കഴിഞ്ഞ ദിവസം വന്നത്. അതിൽ തന്നെ പ്രകാശ് രാജ്- വിജയ് കൂട്ടുകെട്ട് സ്‌ക്രീനിൽ വരാൻ പോകുന്നത് നീണ്ട പതിമൂന്നു വർഷങ്ങൾക്കു ശേഷമാണെന്ന പ്രത്യേകതയുമുണ്ട്. 2009 ഇൽ റിലീസ് ചെയ്ത പ്രഭുദേവ ചിത്രമായ വില്ലിലാണ് ഇതിനു മുൻപ് ഇവർ രണ്ടു പേരും ഒരുമിച്ചഭിനയിച്ചത്.
ഏതായാലും ഇത്രയും വലിയ ഇടവേളയ്ക്കു ശേഷം ഇരുവരെയും ഒരുമിച്ചു സ്‌ക്രീനിൽ കാണാനുള്ള അവസരമാണ് ദളപതി 66 ഒരുക്കാൻ പോകുന്നത്. ഈ കാലയളവിൽ പതിനെട്ട് ചിത്രങ്ങൾ വിജയ് ചെയ്തെങ്കിലും അതിലൊന്നും പ്രകാശ് രാജുണ്ടായില്ലെന്നത് കൗതുകകരമായ വസ്തുതയാണ്. സംവിധായകൻ വംശി, ഹരി, അഹിഷോർ സോളമൻ എന്നിവർ ചേർന്ന് രചിച്ച ഈ പുതിയ ചിത്രത്തിന് സംഗീതമൊരുക്കുന്നത് എസ് തമൻ, ക്യാമറ ചലിപ്പിക്കുന്നത് കാർത്തിക് പളനി, എഡിറ്റ് ചെയ്യാൻ പോകുന്നത് കെ എൽ പ്രവീൺ എന്നിവരാണ്. അടുത്ത വർഷം ജനുവരിയിലാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. വിജയ് ഇതിൽ ഇരട്ട വേഷമാണ് ചെയ്യുന്നതെന്ന സ്ഥിതീകരിക്കാത്ത വിവരങ്ങൾ നേരത്തെ വന്നിരുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.