വിജയുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെയാണ് നടന്നത്. കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം സാധാരണ വിജയ് ചിത്രങ്ങളുടെ ഓഡിയോ ലോഞ്ചിൽ നിന്ന് വ്യത്യസ്തമായി വളരെ ലളിതവും എന്നാൽ സൺ ടിവിയിലൂടെ ലൈവ് ടെലിക്കാസ്റ്റും ഉണ്ടായിരുന്നു. മാസ്റ്ററിലെ അഭിനേതാക്കളും അണിയറ പ്രവർത്തകറും എല്ലാവരും ചടങ്ങളിൽ ഭാഗമായിരുന്നു. പതിവ് പോലെ ഓഡിയോ ലോഞ്ചിലെ വിജയുടെ വാക്കുകൾ തന്നെയാണ് ഇപ്പോൾ തരംഗം സൃഷ്ട്ടിക്കുന്നത്. നടൻ അജിത്തിനെ കുറിച്ചു വിജയ് പരാമർശിച്ചപ്പോൾ വലിയ കൈയടിയാണ് കാണികൾക്കിടയിൽ കാണാൻ സാധിച്ചത്.
എല്ലാ പരിപാടികൾക്കും താൻ വളരെ മോശമായിട്ടുള്ള ഡ്രെസുകളാണ് ധരിക്കാറുള്ളതെന്ന് വിജയ് പറയുകയുണ്ടായി. പല്ലവി സിങ് എന്ന സ്റ്റൈലിസ്റ്റാണ് തനിക്ക് ഈ കറുത്ത സ്യുട്ട് തന്നതെന്ന് താരം വ്യക്തമാക്കി. തന്റെ സുഹൃത്ത് കൂടിയായ അജിത്തിനെ പോലെ ഇന്ന് ഡ്രസ് ചെയ്യാം എന്ന് കരുതുകയായിരുന്നു എന്നും ഇത് തനിക്ക് ചേരുന്നുണ്ടോ എന്ന് വിജയ് സദസ്സിൽ ചോദിക്കുകയായിരുന്നു. കറുത്ത സ്യുട്ടിൽ വിജയ് വളരെ സ്റ്റൈലിഷായാണ് പ്രത്യക്ഷപ്പെട്ടത്. ഓഡിയോ ലോഞ്ചിന്റെ ഒടുക്കം വിജയ്, അനിരുദ്ധ്, ശാന്തനു എന്നിവർ ചേർന്ന് നൃത്ത ചുവടുകളും വെക്കുകയുണ്ടായി. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മാസ്റ്ററിലെ എല്ലാ ഗാനങ്ങളും ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു. മാളവിക മോഹനനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയും പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൈദിയ്ക്ക് ശേഷം ലോകേഷ് കനഗരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ലോകമെമ്പാടും ഏപ്രിൽ 9 ന് പ്രദർശനത്തിനെത്തും.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.