നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ബീസ്റ്റ് എന്ന ദളപതി വിജയ് ചിത്രം കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ. ഈ ചിത്രത്തിലെ ആദ്യ ഗാനം ഫെബ്രുവരി പതിനാലിന് വരും എന്നുള്ള വിവരം ഇന്നലെയാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. മാത്രമല്ല, അറബിക് കുത്ത് എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനത്തിന്റെ പ്രഖ്യാപന വീഡിയോ തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം ഏപ്രിൽ പതിനാലിന് റിലീസ് ചെയ്യുമെന്നുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്. എന്നാൽ ഇപ്പോഴിതാ വിജയ് ചെയ്യാൻ പോകുന്ന അടുത്ത ചിത്രത്തെ കുറിച്ച് വരുന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. തെലുങ്ക് സംവിധായകൻ വംശി ഒരുക്കുന്ന തമിഴ്- തെലുങ്കു ദ്വിഭാഷാ ചിത്രത്തിലാണ് വിജയ് ഇനി അഭിനയിക്കുക. ദിൽ രാജു നിർമ്മിക്കുന്ന ഈ ചിത്രം വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം ആയിരിക്കും.
ഇതിലെ വിജയ് കഥാപാത്രത്തെ കുറിച്ചുള്ള ചില അനൗദ്യോഗിക റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. വിജയ് ഇതിൽ ഇരട്ട വേഷത്തിലാവും എത്തുക എന്നാണ് സൂചന. ഒരു യുവാവ് ആയും ഒരു മാനസിക രോഗിയായുമാണ് വിജയ് എത്തുക എന്ന് ചില തെലുങ്കു, തമിഴ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. എറോട്ടോമാനിയ എന്ന അസുഖം ബാധിച്ച ആളാണ് ഒരു വിജയ് കഥാപാത്രമെന്നും വാർത്തകൾ പറയുന്നു. വളരെ പ്രശസ്തനോ ആയ ഒരു വ്യക്തി തന്നെ സ്‌നേഹിക്കുന്നു എന്ന് തോന്നിക്കുന്ന അപൂർവമായ മാനസികാവസ്ഥയാണ് എറോട്ടോമാനിയ. അഴകിയ തമിഴ്മകന്‍, കത്തി, മെർസൽ, ബിഗില്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് ഒരു ചിത്രത്തിൽ ഒന്നിലധികം കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പോകുന്നു എന്നതാണ് ഈ വംശി ചിത്രത്തിന്റെ പ്രത്യേകത. തമൻ ആയിരിക്കും ഈ ചിത്രത്തിന് സംഗീതം നൽകുക എന്നാണ് സൂചന.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.