ദളപതി വിജയ് ഇപ്പോൾ തന്റെ പുതിയ ചിത്രമായ വാരിസിന്റെ അവസാന ഷെഡ്യൂളിൽ ജോയിൻ ചെയ്തിരിക്കുകയാണ്. വംശി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ രണ്ട് ഗാനങ്ങളും രണ്ട് ആക്ഷൻ രംഗങ്ങളും കഴിഞ്ഞാൽ വാരിസ് അവസാനിക്കും. ദിൽ രാജു നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം അടുത്ത വർഷം ജനുവരിയിലാണ് റിലീസ് ചെയ്യാൻ പോകുന്നത്. വാരിസിന് ശേഷം ദളപതി വിജയ് ചെയ്യാൻ പോകുന്ന ചിത്രം ലോകേഷ് കനകരാജ് ഒരുക്കുന്ന ആക്ഷൻ ചിത്രമായിരിക്കുമെന്നും ഏകദേശം ഉറപ്പായി കഴിഞ്ഞു. വാരിസ് പൂർത്തിയായി കഴിഞ്ഞായിരിക്കും ഈ ചിത്രം പ്രഖ്യാപിക്കുക. വലിയ ബഡ്ജറ്റിൽ ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിൽ സഞ്ജയ് ദത്, ഗൗതം വാസുദേവ് മേനോൻ, തൃഷ, സാമന്ത എന്നിവരും വേഷമിടുമെന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ലോകേഷ് ചിത്രത്തിന് ശേഷം ദളപതി വിജയ് ചെയ്യാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തെ കുറിച്ചുമുള്ള ചില റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
തെറി, മേഴ്‍സല്‍, ബിഗില്‍ എന്നീ സൂപ്പർ ഹിറ്റ് വിജയ് ചിത്രങ്ങളിലൂടെ തമിഴിലെ വിലപിടിപ്പുള്ള സംവിധായകരിലൊളായി തീർന്ന ആറ്റ്ലി വീണ്ടും വിജയ്‌ക്കൊപ്പം ഒന്നിക്കുന്ന ചിത്രമായിരിക്കുമിതെന്നാണ് സൂചന. മുന്നൂറ് കോടിയോളം ബഡ്ജറ്റിൽ ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് ചിത്രീകരിക്കുകയെന്നും വാർത്തകൾ പറയുന്നു. തെനണ്ടല്‍ ഫിലിംസ് നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ പ്രാരംഭ ചർച്ചകൾ ആരംഭിച്ച വിവരം പ്രശസ്ത തെന്നിന്ത്യൻ ട്രേഡ് അനലിസ്റ്റായ പ്രശാന്ത് രംഗസ്വാമിയാണ് പുറത്ത് വിട്ടത്. ഇപ്പോൾ ഷാരൂഖ് ഖാൻ നായകനായ ബോളിവുഡ് ചിത്രം ജവാൻ ഒരുക്കുന്ന തിരക്കിലാണ് ആറ്റ്ലി. ഈ ചിത്രത്തിൽ ദളപതി വിജയ് അതിഥി വേഷത്തിലെത്തുന്നുണ്ട് എന്നാണ് സൂചന.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.