തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയങ്ങളിലൊന്ന്. കമൽ ഹാസൻ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം വിക്രത്തിലൂടെയാണ് ലോകേഷ് ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് ആരംഭിച്ചത്. ലോകേഷിന്റെ മുൻ സൂപ്പർ ഹിറ്റായ കാർത്തി ചിത്രം കൈതിയുമായി കൂടി വിക്രമിനെ ബന്ധപ്പെടുത്തിയ ലോകേഷ്, ഇനി വരാനുള്ള കൈതി 2, വിക്രം 3 എന്നിവയെ കൂടി അതിന്റെ ഭാഗമാക്കി കഴിഞ്ഞു. എന്നാൽ ഇപ്പോൾ പ്രേക്ഷകരുടെ ഏറ്റവും വലിയ ചോദ്യം, കാർത്തി, കമൽ ഹാസൻ, സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരൊക്കെ ഭാഗമായ ഈ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്കു ദളപതി വിജയ്‍യും എത്തുമോ എന്നാണ്. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണാർത്ഥം കേരളത്തിലെത്തിയ കാർത്തി, ലോകേഷിന്റെ അടുത്ത ചിത്രത്തെ കുറിച്ച് നടത്തിയ പരാമർശമാണ് ആ ചർച്ചകൾക്കു വീണ്ടും വഴി വെച്ചത്.
കൈതി 2 എന്ന് തുടങ്ങുമെന്ന് ചോദിച്ചപ്പോൾ, ലോകേഷ് ഇനി ചെയ്യാൻ പോകുന്ന ദളപതി വിജയ് ചിത്രം പൂർത്തിയാക്കിയതിനു ശേഷം അടുത്ത വർഷം കൈതി 2 തുടങ്ങുമെന്നാണ് കാർത്തി പറഞ്ഞത്. കൈതി 2 നു മുൻപേ ദളപതി ചിത്രം ചെയ്യുന്നത് വിജയ്‌യെ കൂടെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാക്കാനാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. അടുത്ത മാസമോ ഒക്ടോബറിലോ ലോകേഷ് ഒരുക്കാൻ പോകുന്ന ദളപതി 67 ന്റെ പ്രഖ്യാപനം ഉണ്ടാവുമെന്നും, തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലെ സൂപ്പർ താരങ്ങളടക്കം ഇതിന്റെ താരനിരയിലുണ്ടാകുമെന്നും വാർത്തകൾ വരുന്നുണ്ട്. ദളപതി വിജയ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് തെലുങ്ക് സംവിധായകൻ വംശിയൊരുക്കുന്ന വാരിസ് എന്ന ചിത്രമാണ്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.