ദളപതി വിജയ് ആരാധകരും ഒപ്പം തെന്നിന്ത്യൻ സിനിമാ പ്രേമികളും ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67. ജനുവരി ആദ്യവാരം ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസറും മറ്റും കഴിഞ്ഞ മാസം തന്നെ ഷൂട്ട് ചെയ്തിരുന്നു. ഡിസംബർ ആദ്യ വാരം നടന്ന പൂജ ചടങ്ങിന് ശേഷമാണ് അതെല്ലാം ഷൂട്ട് ചെയ്തത്. പക്ഷെ ഇതുവരെ ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകൾ ഒന്നും തന്നെ ടീം പുറത്തു വിട്ടിരുന്നില്ല. വിജയ് നായകനായ പൊങ്കൽ ചിത്രം വാരിസ് റിലീസ് ചെയ്യാൻ പോകുന്നത് കൊണ്ടായിരുന്നു ദളപതി 67 അപ്‌ഡേറ്റ് അവർ പുറത്തു വിടാതിരുന്നത്. വാരിസിൽ നിന്ന് പ്രേക്ഷകരുടെ ശ്രദ്ധ മാറി പോകരുത് എന്ന കാരണം കൊണ്ടാണ് ദളപതി 67 അപ്‌ഡേറ്റ് വൈകിച്ചത്. ഏതായാലൂം വാരിസ് മൂന്ന് ദിവസം മുൻപ് റിലീസ് ചെയ്തത് കൊണ്ട് തന്നെ ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ദളപതി 67 അപ്‌ഡേറ്റുകൾ ഉടനെ പുറത്ത് വരുമെന്ന് സംവിധായകൻ ലോകേഷ് കനകരാജ് അറിയിച്ചു. വാരിസ് കണ്ടതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്ത് ദിവസത്തിനുള്ളിൽ ദളപതി 67 അപ്‌ഡേറ്റ് എത്തുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ചെന്നൈയിലും കാശ്മീരിലും ആയാണ് ഈ ചിത്രം ഷൂട്ട് ചെയ്യുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് തമിഴ് ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്താണ് വില്ലനായി എത്തുക. തൃഷ നായികാ വേഷം ചെയ്യുന്ന ഇതിൽ ഗൗതം വാസുദേവ് മേനോനും അഭിനയിക്കുന്നുണ്ട്. തമിഴകത്തിന്റെ ആക്ഷൻ കിംഗ് അർജുനും ഈ ചിത്രത്തിന്റെ ഭാഗമാകും എന്നാണ് വാർത്തകൾ വന്നിരുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ബ്ലോക്ക്ബസ്റ്ററായ മാസ്റ്ററിന് ശേഷം വിജയ്- ലോകേഷ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ്.
വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന പേരോടെ…
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ദുൽഖർ സൽമാൻ പുറത്തുവിട്ടു.…
സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ മനു സ്വരാജ് ഒരുക്കിയ "പടക്കളം" എന്ന ചിത്രത്തിന്റെ റിലീസ്…
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ദിലീപിന്റെ 150ാം മത്തെ ചിത്രം പ്രിൻസ് ആന്റ് ഫാമിലി യുടെ റിലീസ്…
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മരണമാസ്സ്'.…
This website uses cookies.