തമിഴ്‌നാട്ടിൽ ഒന്ന് മുതൽ മൂന്ന് വരെ ദളപതി മാത്രം; ഒന്നാമനായി ലിയോ; കളക്ഷൻ റിപ്പോർട്ട്.
ദളപതി വിജയ് തമിഴ് സിനിമയെ അടക്കി ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. തമിഴിലെ ഓപ്പണിങ് റെക്കോർഡുകൾ നോക്കുമ്പോൾ ദളപതിയെ വെല്ലാൻ അവിടെ മറ്റൊരാളില്ല എന്നതാണ് സത്യം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ലോകേഷ് കനകരാജ് ചിത്രമായ ലിയോ നേടിയ ഓപ്പണിംഗും ഈ സത്യത്തിന് അടിവരയിടുന്നു. തമിഴ് നാട്ടിലെ ലിയോ കളക്ഷന്റെ ആദ്യ കണക്കുകൾ പുറത്തു വരുമ്പോൾ, ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത് ഈ ചിത്രം ആദ്യ ദിനം അവിടെ നിന്ന് നേടിയത് 36 കോടിയോളമാണെന്നാണ്. ഇത് തമിഴ്‌നാട്ടിൽ ഒരു ചിത്രം നേടുന്ന ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷനാണ്. ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും വിജയ് ചിത്രങ്ങൾ തന്നെയാണെന്നതാണ് ഇതിലെ മറ്റൊരു വസ്തുത. ലിയോ ഇപ്പോൾ ഒന്നാമതെത്തിയത് വിജയ്‌യുടെ തന്നെ നെൽസൺ ദിലീപ്കുമാർ ചിത്രമായ ബീസ്റ്റിന്റെ ആദ്യ ദിന കളക്ഷൻ റെക്കോർഡ് തകർത്താണ്.
ബീസ്റ്റ് ആദ്യ ദിനം തമിഴ്‌നാട്ടിൽ നിന്നും നേടിയത് 35 കോടി രൂപയാണ്. മൂന്നാം സ്ഥാനത്ത് നിൽക്കുന്നത് എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സർക്കാർ എന്ന വിജയ് ചിത്രമാണ്. 32 കോടിയോളമാണ് ഈ ചിത്രം ആദ്യ ദിനം നേടിയത്. ഏതായാലും ആഗോള തലത്തിൽ തന്നെ ആദ്യ ദിനം 100 കോടി നേടിയ ഒരേയൊരു തമിഴ് ചിത്രമാണിപ്പോൾ ലിയോ. 140 കോടിയോളം ആദ്യ ദിനം നേടിയ ഈ ചിത്രം, കേരളം, കർണാടകം, തമിഴ്നാട്, ഗൾഫ് തുടങ്ങിയ എല്ലാ മാർക്കറ്റിലും തമിഴിലെ പുതിയ ഓപ്പണിങ് റെക്കോർഡ് നേടിക്കഴിഞ്ഞു. എല്ലാ തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും പത്ത് കോടിക്ക് മുകളിൽ ആദ്യ ദിന ഓപ്പണിങ് കളക്ഷൻ നേടുന്ന ചിത്രമായി ലിയോ മാറിയതിനൊപ്പം ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി വിജയ്‌യും മാറി.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.