[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദളപതി വിജയ് എന്ന നടന് ഗിന്നസ് റെക്കോർഡ് കിട്ടുകയാണെങ്കിൽ അതെന്തിനായിരിക്കും; ഗിന്നസ് പക്രു പറയുന്നു.

ഇന്ന് തമിഴകത്തെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ദളപതി വിജയ്. വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്കു കുതിക്കുന്ന ഈ താരം തന്റെ വിനയത്തോടെയുള്ള പെരുമാറ്റത്തിന്റെ പേരിലും ആരാധകരോടും സഹപ്രവർത്തകരോടും കാണിക്കുന്ന സ്നേഹത്തിന്റെ പേരിലും ഏറെ കയ്യടി നേടിയിട്ടുള്ള താരം കൂടിയാണ്. ഇപ്പോഴിതാ ദളപതി വിജയ്‌ക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുള്ള മലയാളത്തിന്റെ സ്വന്തം ഗിന്നസ് പക്രു വിജയ് എന്ന മനുഷ്യനെ കുറിച്ച് മനസ്സ് തുറക്കുകയാണ്. ദളപതി വിജയ്ക്ക് ഗിന്നസ് റെക്കോർഡ് കിട്ടുകയാണെങ്കിൽ അതെന്തിനുള്ളത് ആയിരിക്കുമെന്ന അവതാരകന്റെ ചോദ്യത്തിനാണ് ഗിന്നസ് പക്രു മറുപടി പറയുന്നത്. പച്ചയായ മനുഷ്യനുള്ള ഗിന്നസ് റെക്കോർഡായിരിക്കും വിജയ്ക്ക് കിട്ടുക എന്നാണ് ഗിന്നസ് പക്രു പറയുന്നത്.

വളരെ വേഗമാണ് വിജയ് തന്റെ സഹപ്രവർത്തകരോട് അടുക്കുന്നതെന്നും നാല്പത്തിയെട്ടു ദിവസം സൂര്യയുടെ കൂടെ അഭിനയിച്ചപ്പോൾ താൻ അദ്ദേഹത്തോട് അടുത്തതിനേക്കാളും കൂടുതൽ അടുപ്പം വെറും നാല് ദിവസം കൊണ്ട് വിജയ് ഉണ്ടാക്കിയെടുത്തുവെന്നും ഗിന്നസ് പക്രു പറയുന്നു. നല്ലൊരു മനസ്സിന് ഉടമയാണ് വിജയ് എന്നാണ് ഗിന്നസ് പക്രു പറയുന്നത്. ഇപ്പോഴും താൻ അദ്ദേഹത്തെ വിളിക്കാറുണ്ട് എന്നും നമ്മൾ വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ അദ്ദേഹം നമ്മളെ തിരിച്ചു വിളിക്കുമെന്നും ഗിന്നസ് പക്രു പറയുന്നു. പ്രശസ്ത മലയാള സംവിധായകൻ സിദ്ദിഖ് വിജയ്‌യെ നായകനാക്കി ഒരുക്കിയ കാവലൻ എന്ന തമിഴ് ചിത്രത്തിലാണ് ഗിന്നസ് പക്രു അദ്ദേഹത്തിനൊപ്പം അഭിനയിച്ചത്. ദിലീപ് നായകനായ മലയാള ചിത്രം ബോഡി ഗാർഡിന്റെ തമിഴ് റീമേക് ആയിരുന്നു കാവലൻ. നടിപ്പിൻ നായകൻ സൂര്യക്കൊപ്പം ഏഴാം അറിവ് എന്ന എ ആർ മുരുഗദോസ് ചിത്രത്തിലും അഭിനയിച്ചിട്ടുള്ള ഗിന്നസ് പക്രു വേറെ നാല് തമിഴ് ചിത്രങ്ങളിൽ കൂടി അഭിനയിച്ചിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.