ദളപതി വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രം ഈ കഴിഞ്ഞ ഏപ്രിൽ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തിയത്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആണ് നേടിയത്. പക്ഷെ സമ്മിശ്ര പ്രതികരണമാണ് ബീസ്റ്റ് നേടിയത്. മാത്രമല്ല, സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രം വലിയ വിമർശനവും നേരിട്ടു. ഇതിനെല്ലാം ശേഷവും ഇരുനൂറു കോടിയുടെ ആഗോള കളക്ഷൻ ആണ് ഈ ചിത്രം നേടിയെടുത്തത്. ദളപതി വിജയ്‌യുടെ താരമൂല്യമാണ് ഈ ചിത്രത്തെ പിടിച്ചു നിർത്തിയത്. ഇരുനൂറു കോടി ക്ലബിൽ എത്തുന്ന അഞ്ചാമത്തെ വിജയ് ചിത്രമാണ് ബീസ്റ്റ്. ഇപ്പോഴിതാ ബീസ്റ്റ് ടീമിന് ഒരു വിരുന്നു നൽകിയിരിക്കുകയാണ് ദളപതി വിജയ്. അതിന്റെ ചിത്രം പങ്കു വെച്ച് കൊണ്ട് സംവിധായകൻ നെൽസൺ ദിലീപ്കുമാർ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.
വളരെ രസകരമായ ഒരു സായാഹ്നം ബീസ്റ്റ് ടീമിന് സമ്മാനിച്ചതിന് വിജയ്‌യോട് നന്ദി പറയുകയാണ് നെൽസൺ. വിജയ്‌ക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചത് വളരെ മനോഹരമായ ഒരനുഭവം ആയിരുന്നു എന്നും തന്റെ ജീവിതകാലം മുഴുവൻ ആ ഓർമ്മകൾ താൻ സൂക്ഷിക്കുമെന്നും നെൽസൺ പറയുന്നു. വിജയ് എന്ന നടന്റെ താരമൂല്യവും മികവുമാണ് ഈ ചിത്രത്തെ ഉയരങ്ങളിൽ എത്തിച്ചത് എന്നും നെൽസൺ പറഞ്ഞു. ഈ ചിത്രം നിർമ്മിച്ച കലാനിധി മാരൻ, കാവ്യാ മാരൻ എന്നിവർക്കും നെൽസൺ നന്ദി പറഞ്ഞു. ഈ ടീമിനെ ഒരുമിപ്പിച്ചു, ഇങ്ങനെ ഒരു അവസരം തന്നതിനാണ് നെൽസൺ നന്ദി അറിയിക്കുന്നത്. ചിത്രം വിജയിപ്പിച്ച പ്രേക്ഷകർക്കും ഇതിൽ മികച്ച ജോലി ചെയ്ത ഇതിന്റെ അണിയറ പ്രവർത്തകർക്കും നെൽസൺ നന്ദി പറഞ്ഞു. അനിരുദ്ധ്, പൂജ ഹെഗ്‌ഡെ എന്നിവരും ഈ വിരുന്നിന്റെ ഭാഗമായിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.