ഇന്ന് തമിഴകത്തെ ഏറ്റവും വലിയ താരം ആരാണെന്ന ചോദ്യത്തിന് ഒരുത്തരമേ ഉള്ളു, അത് ദളപതി വിജയ് എന്നാണ്. സൂപ്പർസ്റ്റാർ രജനികാന്തിനെക്കാൾ വലിയ താരമൂല്യമാണ് ഇന്ന് വിജയ്ക്ക് അവിടെ ഉള്ളത്. തമിഴ്‌നാട്ടിൽ മാത്രമല്ല, കേരളത്തിലും വിദേശത്തുമെല്ലാം വലിയ ആരാധക പിന്തുണയുള്ള വിജയ് പടി പടിയായി ഉയര്ന്നു വന്നാണ് ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ കോടികൾ പ്രതിഫലം വാങ്ങുന്ന വിജയ് ചിത്രങ്ങളുടെ ബഡ്ജറ്റ് പോലും നൂറു കോടിക്ക് മുകളിൽ ആണ് എത്തുന്നത്. എന്നാൽ വെറും പതിനേഴു ലക്ഷം രൂപ മാത്രം പ്രതിഫലമായി കിട്ടിയിരുന്ന സമയവും വിജയ്ക്ക് ഉണ്ടായിരുന്നു. അങ്ങനെ ആ പ്രതിഫലത്തിൽ വിജയ് അഭിനയിച്ചു സൂപ്പർ ഹിറ്റായി മാറിയ ചിത്രങ്ങളുമുണ്ട്. മലയാളത്തിൽ കുഞ്ചാക്കോ ബോബനെ നായകനാക്കി ഫാസിൽ ഒരുക്കി ഇൻഡസ്ട്രി ഹിറ്റായി മാറിയ അനിയത്തി പ്രാവിന്റെ തമിഴ് റീമേക്കാണ് ആ ചിത്രം. കാതലുക്ക് മര്യാദൈ എന്ന ആ ചിത്രം തമിഴിൽ ഒരുക്കിയതും ഫാസിൽ തന്നെയാണ്. അനിയത്തി പ്രാവ് മലയാളത്തിൽ നിർമ്മിച്ചത് സ്വർഗ്ഗചിത്ര അപ്പച്ചനാണ്.
അന്ന് ഫാസിലിനെ കാണാൻ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയ അപ്പച്ചൻ, വിജയ് ആയി സംസാരിച്ച കഥ വെളിപ്പെടുത്തുന്നു. അന്ന് ആ ചിത്രത്തിലെ പ്രതിഫലം എത്രയെന്നു ചോദിച്ചപ്പോൾ 17 ലക്ഷം എന്ന് പറഞ്ഞ വിജയ്‌നോട് സ്വർഗ്ഗചിത്ര അപ്പച്ചൻ പറഞ്ഞത് ഈ ചിത്രം റിലീസ് ചെയ്യുന്നതോടെ നിന്റെ പ്രതിഫലം ഒരു കോടിയായി മാറുമെന്നാണ്. അപ്പോൾ ഞെട്ടിപ്പോയ വിജയ് പ്രതികരിച്ചത്, അതൊന്നും വേണ്ട സര്‍ ഒരു 50 ലക്ഷം പോതും, അതുക്കായി നീങ്ക പ്രാര്‍ത്ഥിക്കണം എന്നാണെന്നു അപ്പച്ചൻ ഓർത്തെടുക്കുന്നു. അന്ന് വിജയ് ആയി ഉണ്ടായ പരിചയത്തിന്റെ പുറത്താണ് ഫ്രണ്ട്സ് എന്ന സിദ്ദിഖ് ചിത്രത്തിന്റെ തമിഴ് റീമേക് വിജയ്, സൂര്യ എന്നിവരെ വെച്ച് നിർമ്മിച്ച് കൊണ്ട് സ്വർഗ്ഗചിത്ര അപ്പച്ചൻ തമിഴിൽ എത്തിയത്.
ഫോട്ടോ കടപ്പാട്: ട്വിറ്റെർ
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.