2015 ഇൽ ആണ് അൽഫോൻസ് പുത്രൻ ഒരുക്കിയ പ്രേമം എന്ന ചിത്രം റിലീസ് ചെയ്തത്. നിവിൻ പോളി, സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, സിജു വിൽസൺ, സൗബിൻ ഷാഹിർ, വിനയ് ഫോർട്ട്, ഷറഫുദീൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യ്ത ഈ റൊമാന്റിക് കോമഡി ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. ഇന്നും നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ പ്രേമം, കേരളത്തിന് പുറത്തും ട്രെൻഡ് ആയി മാറി. തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ റൺ കിട്ടിയ മലയാള ചിത്രമെന്ന റെക്കോർഡും പ്രേമം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ, ആ ചിത്രം കണ്ടു തന്നെ ഏറ്റവുമാദ്യം തമിഴ്‌നാട്ടിൽ നിന്ന് വിളിച്ചതു ദളപതി വിജയ് ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അൽഫോൻസ് പുത്രൻ. വിജയ്‌യെ വെച്ച് അൽഫോൻസ് പുത്രൻ ഒരു റൊമാന്റിക് ചിത്രം ചെയ്താൽ അത് റെക്കോർഡുകൾ ഭേദിക്കുമെന്നുള്ള ആരാധകന്റെ കമന്റിന് മറുപടി ആയാണ് അൽഫോൻസ് പുത്രൻ ഈ കാര്യം വെളിപ്പെടുത്തിയത്.
പ്രേമം റിലീസ് ആയതിനു ശേഷം തനിക്കു തമിഴ് സിനിമയിൽ നിന്ന് ആദ്യത്തെ വിളി വന്നത് ദളപതി വിജയ്‌യുടെ ആണെന്നും അദ്ദേഹത്തിന്റെ മാനേജരും നിർമ്മാതാവുമായ ജഗദീഷ് വഴിയാണ് തനിക്കു കാൾ വന്നത് എന്നും അൽഫോൻസ് പുത്രൻ പറയുന്നു. താൻ വിജയ് സാറിനെ ഒരിക്കൽ നേരിട്ട് കണ്ടിട്ടുമുണ്ടെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. അത്കൊണ്ട് തന്നെ വിജയ് സർ ഇനി ഒരു ചിത്രം ചെയ്യാൻ തന്നെ വിളിക്കുമെന്ന പ്രതീക്ഷയിൽ, താൻ കാത്തിരിക്കുകയാണ് എന്നും അൽഫോൻസ് പറയുന്നു. പ്രേമം റിലീസ് ചെയ്തു ഏഴു വർഷം കഴിഞ്ഞു അൽഫോൻസ് പുത്രന്റെ പുതിയ ചിത്രം എത്തുകയാണ്. ഗോൾഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ ആണ് നായകൻ.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.