തമിഴകത്തിന്റെ ദളപതി വിജയ് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വലിയ ആരാധക വൃന്ദമുള്ള താരങ്ങളിൽ ഒരാളാണ്. അദ്ദേഹം ആരാധകരോട് പെരുമാറുന്നതും വളരെ സ്നേഹത്തോടെ ആണ്. ദളപതിയും ആരാധകരും തമ്മിൽ ഉള്ള സ്നേഹ ബന്ധവും ഒട്ടേറെ തവണ നമ്മൾ കണ്ടിട്ടുള്ളതുമാണ്. ഇപ്പോഴിതാ ഒരു ദളപതി ആരാധകന്റെ വാക്കുകൾ ആണ് അത് കേൾക്കുന്നവരെ കണ്ണീരണിയിച്ചതു. ആ ദളപതി ആരാധകൻ സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്. ആരാധകന്റെ വാക്കുകൾ ഇപ്രകാരം, അണ്ണാ ഞാൻ 20 വർഷമായി അണ്ണനെ കാണാൻ ശ്രമിക്കുന്നു. എന്നാൽ എല്ലാ തവണയും ഞാൻ പരാജയപ്പെടുകയാണ്. ഞാൻ മരിക്കുന്നതിനുള്ളിൽ എനിക്ക് ഒരേ ഒരു തവണ അണ്ണനെ കാണണം എന്ന് ആഗ്രഹമുണ്ട്. നിങ്ങൾ നന്നായിരിക്കണം. 100 വർഷം നന്നായിരിക്കണം. 1000 വർഷം നന്നായിരിക്കണം. ഞങ്ങൾക്കുവേണ്ടി ഒരുപാട് സിനിമകൾ ചെയ്യണം. ഇനിയും പേരും പ്രശസ്‌തിയും സമ്പാദിക്കണം. നിങ്ങൾക് മുന്നേ തന്നെ ഞങ്ങൾ മരിച്ചു പോകണം, എന്തെന്നാൽ നിങ്ങൾ ഇല്ലാത്ത ലോകം ഞങ്ങളെകൊണ്ട് ആലോചിക്കാൻ കൂടി പറ്റുന്നില്ല.
അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് സദസ്സ് മുഴുവൻ ഒരു നിമിഷത്തേക്ക് നിശബ്ദമായി പോയി. സീ തമിഴ് ചാനൽ നടത്തിയ ഒരു പരിപാടിയിൽ ആണ് ഈ സംഭവം അരങ്ങേറിയത്. ഏതായാലും ആ ആരാധകന്റെ ആഗ്രഹം സാധിച്ചു കൊടുക്കാം എന്ന് ഉറപ്പു നൽകിയിരിക്കുകയാണ് ചാനലിന്റെ അണിയറ പ്രവർത്തകർ. തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് ദളപതി വിജയ്‌യെ അദ്ദേഹത്തിന്റെ ആരാധകർ കാണുന്നത്. അത് ഒരിക്കൽ കൂടി തെളിയിക്കുന്ന സംഭവം ആണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഇപ്പോൾ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിൽ ആണ് വിജയ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.