തമിഴ് സിനിമയിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും ജനപ്രീതി ഉള്ള നടനാണ് വിജയ്.പൊതുവെ പ്രസംഗിക്കാൻ വിമുഖത കാണിക്കുന്ന വിജയ് ഈയിടെ ഒരു പൊതുചടങ്ങിൽ കർഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചത് വാർത്താപ്രാധാന്യം നേടിയ ഒരു വിഷയമായിരുന്നു. നമ്മുടെ എല്ലാവരുടെയും നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന കർഷകർ ഇപ്പോൾ മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് വിജയ് ശാന്തമായി പറഞ്ഞ വാക്കുകൾ കർഷകമനസുകളുടെ മനസ്സിൽ തട്ടുന്ന രീതിയിലുള്ളതായിരുന്നു.
തങ്ങളുടെ സമരത്തെ പിന്തുണച്ച ആദ്യതാരം എന്ന നിലയ്ക്ക് വിജയ്‌യെ നേരിൽ കണ്ട് നന്ദി പറയുമെന്ന് അറിയിച്ചിരിക്കുകയാണ് കർഷക സംഘടനയുടെ പ്രസിഡന്റായ അയ്യാക്കണ്ണ്.
വിജയ്‌യുടെ വാക്കുകളിലൂടെ;
എന്റെ നന്‍മയ്ക്ക് വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുന്നുണ്ട്. എന്നാൽ എന്റെയും നിങ്ങളുടെയുമെല്ലാം നന്മയ്ക്ക് വേണ്ടി ജോലി ചെയ്യുന്ന കർഷകർ ഇന്ന് ദുരിതമനുഭവിക്കുകയാണ്. അവര്‍ ഇപ്പോള്‍ കടന്നുപോകുന്നത് വളരെ മോശമായ അവസ്ഥയിലൂടെയാണ്. മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയിൽ ഭക്ഷണം തരുന്നവരാണ് കർഷകർ. വിശപ്പിന്റെ വില അറിയാത്തത് കൊണ്ടായിരിക്കാം ഞാനടക്കമുള്ളവര്‍ പലപ്പോഴും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഓര്‍ക്കാത്തത്. പൈസ നൽകിയാലും ഭക്ഷണം ലഭിക്കാത്ത അവസ്ഥ വന്നാലേ നാം അത് തിരിച്ചറിയൂ. ഇപ്പോള്‍ തന്നെ നാം അനാരോഗ്യകരമായ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും ഉറക്കം നടിച്ചാൽ അടുത്ത തലമുറയുടെ ദുരിതം വര്‍ദ്ധിക്കും. ഇന്ത്യ സൂപ്പര്‍ പവറാകണം, വികസനം വേണം എന്നൊക്കെ പറയാറുണ്ട്. പക്ഷെ അടിയന്തരമായി ശ്രദ്ധ ചെലുത്തേണ്ടത് കാര്‍ഷിക രംഗത്താണ്.
വിജയ്‌യുടെ ഈ വാക്കുകൾ കർഷകസമൂഹത്തെയാകെ സ്വാധീനിച്ചിരിക്കുകയാണ്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.