കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഇന്ത്യയിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി മെയ് മാസം മൂന്നാം തീയതി വരെ ഇന്ത്യ മുഴുവൻ ലോക്ക് ഡൗണിലായിരിക്കും. കേരളത്തിലും പ്രതിരോധ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു നീങ്ങുമ്പോൾ സഹായ ഹസ്തവുമായി സിനിമാ താരങ്ങളും കൂടെയുണ്ട്. മുഖ്യമന്ത്രിയുടെ കോവിഡ് 19 പ്രതിരോധത്തിനായുള്ള ഫണ്ടിലേക്ക് ഇപ്പോൾ പുതിയതായി സംഭാവന നൽകിയിരിക്കുന്നത് തമിഴ് നടൻ ദളപതി വിജയ് ആണ്. കേരളത്തിന് വേണ്ടി പത്തു ലക്ഷം രൂപ നൽകിയ വിജയ് അഞ്ചു സംസ്ഥാനങ്ങൾക്കായി ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് നൽകിയത്. തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലുങ്കാന, കർണാടക, കേരളം എന്നിവയാണ് ആ അഞ്ചു സംസ്ഥാനങ്ങൾ. പ്രധാന മന്ത്രിയുടെ ഫണ്ടിലേക്കും വിജയ് പണം നൽകിയിട്ടുണ്ട്.
വിവിധ റിലീഫ് ഫണ്ടിലേക്ക് ദളപതി വിജയ് കൊടുത്ത ഒരു കോടി മുപ്പതു ലക്ഷം രൂപയുടെ കണക്കു ഇങ്ങനെ. തമിഴ്നാട് സി. എം റിലീഫ് ഫണ്ടിലേക്ക് 50 ലക്ഷം രൂപ, പി. എം റിലീഫ് ഫണ്ടിലേക്ക് 25 ലക്ഷം രൂപ, ഫെഫ്‌സിക്കു വേണ്ടി 25 ലക്ഷം, കേരള സി. എം റിലീഫ് ഫണ്ടിലേക്ക് 10 ലക്ഷം, പോണ്ടിച്ചേരി സി. എം റിലീഫ് ഫണ്ടിലേക്ക് 5 ലക്ഷം, ആന്ധ്ര സി. എം റിലീഫ് ഫണ്ടിലേക്ക് 5 ലക്ഷം, തെലുങ്കാന സി. എം റിലീഫ് ഫണ്ടിലേക്ക് 5 ലക്ഷം, കർണാടക സി. എം റിലീഫ് ഫണ്ടിലേക്ക് 5 ലക്ഷം. ഇതു കൂടാതെ, തന്റെ സഹായങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാൻ തന്റെ ഫാൻസ് ക്ലബ്ബുകൾക്കും വിജയ് വലിയ ഒരു തുക കൊടുത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന് മുൻപ് കേരളാ സി എം റിലീഫ് ഫണ്ടിലേക്ക് പണം കൊടുത്ത താരങ്ങൾ മോഹൻലാലും അല്ലു അർജുനും.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.