തെലുങ്ക് യുവ താരം വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൈഗർ. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കയ്യില്‍ ഒരു ചെണ്ട് റോസപ്പൂക്കള്‍ പിടിച്ച് പൂര്‍ണ നഗ്നനായാണ് വിജയ് ദേവരകൊണ്ട ഈ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നതാണ് അതിനു കാരണം. തന്നിൽ നിന്നും എല്ലാം എടുത്ത സിനിമയാണ് ലൈഗർ എന്നും, പെര്‍ഫോമന്‍സില്‍ മാനസികമായും ശാരീരികമായും ഏറ്റവും വെല്ലുവിളിയായ സിനിമയാണ് ഇതെന്നും പോസ്റ്റർ പങ്കു വെച്ച് കൊണ്ട് അദ്ദേഹം കുറിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് എല്ലാം തരുന്നു എന്നും ലൈഗർ ഉടന്‍ നിങ്ങളിലേക്ക് എത്തുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഈ വർഷം ആഗസ്റ്റ് മാസത്തിലാണ് ലൈഗർ റിലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ നേരത്തെ വന്ന പോസ്റ്റർ, ലൈഗർ ഹണ്ട് തീം ലിറിക്കൽ ടീസർ എന്നിവ വലിയ ശ്രദ്ധ നേടിയിരുന്നു.
ബോക്സിങിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് താരസുന്ദരി അനന്യ പാണ്ഡെ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസനും വേഷമിട്ടിട്ടുണ്ട്. തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജൊഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, പുരി ജഗനാഥ്, അപൂർവ മെഹ്ത, ചാർമി കൗർ എന്നിവർ ചേർന്നാണ്. സംവിധായകൻ തന്നെ രചിച്ച ഈ സ്പോർട്സ് ആക്ഷൻ ഡ്രാമക്ക് ക്യാമറ ചലിപ്പിച്ചത് വിഷ്ണു ശർമ, എഡിറ്റ് ചെയ്യുന്നത് ജുനൈദ് സിദ്ദിഖി എന്നിവരാണ്. രമ്യ കൃഷ്ണൻ, റോണിത് റോയ്, അലി ബാഷ, മകരന്ധ് ദേശ്പാണ്ഡെ, വിഷു റെഡ്‌ഡി, അബ്ദുൽ ഖാദിർ അമിൻ എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന് തനിഷ്‌ക് ബാഗ്ച്ചി ഗാനങ്ങളൊരുക്കിയപ്പോൾ, ഇതിന്റെ പശ്ചാത്തല സംഗീതമൊരുക്കിയത് മണി ശർമയാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.