തെന്നിന്ത്യൻ സിനിമകളിൽ ഇപ്പോൾ എങ്ങും ചർച്ചയായി മാറിയിരിക്കുകയാണ് ദുൽഖർ സൽമാൻ നായകനായ മഹാനടി. ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കാൻ ഒരുങ്ങുകയാണ്. ചിത്രം തെലുങ്കിലെ വിശ്വവിഖ്യാത ചലച്ചിത്രനടി സാവിത്രിയുടെ കഥ പറയുമ്പോൾ തെലുങ്ക് സിനിമാപ്രേക്ഷകർക്ക് ആവേശം അധികമായിരുന്നു എന്ന് വേണം പറയാൻ. തങ്ങളുടെ പ്രിയപ്പെട്ട നടിയുടെ ജീവിതം വീണ്ടും ഒരിക്കൽ കൂടി കാണുവാനായി പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. എന്തുതന്നെയായാലും ഇന്നലെ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷക പ്രതീക്ഷയെ നിരാശരാക്കാതെ തന്നെയാണ് എത്തിയിരിക്കുന്നത്. ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ഇതുവരെയും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ സാവിത്രിയായി കീർത്തി സുരേഷും. സാവിത്രിയുടെ ഭർത്താവും നടനുമായ ജെമിനി ഗണേശന്റെ വേഷത്തിൽ എത്തിയ ദുൽഖർ സൽമാനും വലിയ കൈയ്യടികൾ നേടുന്നുണ്ട്.
രാജമൗലി ഉൾപ്പെടെയുള്ള തെലുങ്ക് സിനിമയിലെ വലിയ സംവിധായകർ ഉൾപ്പടെ ദുൽക്കർ സൽമാന് അഭിനന്ദനങ്ങളുമായി എത്തുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. ദുൽഖറിന് ആശംസകളുമായി ഇന്നലെ അർജുൻ റെഡ്ഢി താരം വിജയ് ദേവരക്കൊണ്ടയും ട്വിറ്ററിൽ എത്തിയത്. വിജയ് ദേവരകൊണ്ടയുടെ പിറന്നാളായിരുന്നു കഴിഞ്ഞദിവസം. വിജയ്ക്ക് പിറന്നാൾ ആശംസകളുമായാണ് ദുൽഖർ സൽമാൻ എത്തിയത്. നന്ദിപറഞ്ഞുകൊണ്ട് എത്തിയ വിജയ് ദുൽഖറിനെ കുഞ്ഞിക്കാ എന്നാണ് അഭിസംബോധന ചെയ്തത്. തന്റെ പിറന്നാൾ ദിവസം തന്നെ പുറത്തിറങ്ങിയ മഹാനടിക്ക് ലഭിച്ച വിജയത്തിൽ ഏറെ സന്തോഷവാനായ വിജയ് ചിത്രത്തിന്റെ വിജയം ദുൽഖറുമായും പങ്കുവച്ചു. ആദ്യ തെലുങ്ക് ചിത്രം വിജയിപ്പിച്ച ദുൽഖറിന് വിജയാശംസകളും അറിയിച്ചു. ചിത്രത്തിൽ ദുൽഖറിനൊപ്പം വിജയ് ആന്റണി എന്ന ശക്തമായ കഥാപാത്രമായി വിജയ് ദേവരക്കൊണ്ടയും എത്തിയിരുന്നു
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
This website uses cookies.